Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.00 INR  1 EURO=70.33 INR
ukmalayalampathram.com
Sun 26th Feb 2017
 
 
സിനിമ
  Add your Comment comment
സനൂഷയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല: വ്യാജ മരണ വാര്‍ത്തയില്‍ കൗതുകം കാണുന്ന തോന്നിവാസം ഇനിയെങ്കിലും അവസാനിപ്പിക്കൂ...
reporter
യുവനടി സനുഷ വാഹനാപകടത്തില്‍ മരിച്ചതായ വാര്‍ത്ത ഞായറാഴ്ച വൈകിയാണ് വാട്ട്‌സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. കാര്‍ അപകടത്തില്‍ മരിച്ചു എന്ന തരത്തിലായിരുന്നു വാര്‍ത്ത. സനുഷയുടെ ചിത്രത്തിനൊപ്പം അപകടത്തില്‍പ്പെട്ട് തകര്‍ന്ന, തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള ഒരു ഇന്നോവ കാറിന്റെ ചിത്രവുമുണ്ടായിരുന്നു.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ അന്വേഷണങ്ങള്‍ നിരന്തരമായി വരുകയായിരുന്നെന്ന് സനുഷ പറയുന്നു. 'യാത്രയില്‍ അപകടം വല്ലതും പറ്റിയോ' എന്നായിരുന്നു എല്ലാവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം സന്ദര്‍ശിച്ച് തിരികെയുള്ള യാത്രയിലായിരുന്നു താനെന്നും സനുഷ. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാട്ട്‌സ്ആപില്‍ ഇത്തരമൊരു പ്രചരണം ശ്രദ്ധയില്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ട് തുടങ്ങിയ പ്രചരണം തിങ്കളാഴ്ചയും തുടര്‍ന്നു. സംഭവം ദുഖകരമാണെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും സനുഷ പറയുന്നു. സത്യാവസ്ഥ വെളിപ്പെടുത്താന്‍ ഫേസ്ബുക്ക് ലൈവില്‍ എത്തുമെന്നും സനുഷ അറിയിക്കുന്നു.
പ്രമുഖര്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചരണം ആദ്യമായല്ല. ജഗതി ശ്രീകുമാറും മാമുക്കോയയും സലിം കുമാറുമൊക്കെ പലതവണ ഇത്തരത്തില്‍ 'വധ'ത്തിന് ഇരകളായിട്ടുണ്ട്. പ്രധാനമായും വാട്ട്‌സ്ആപ് ഗ്രൂപ്പുകളാണ് ഇത്തരത്തില്‍ 'ഞെട്ടിക്കുന്ന' വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരുടെ പ്രധാന പ്രവര്‍ത്തനമേഖല. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വിളിച്ചുചോദിക്കുമ്പോഴായിരിക്കും പലരും തങ്ങള്‍ 'മരിച്ചെന്ന' വാര്‍ത്ത അറിയുന്നതുതന്നെ. നടി സനുഷ സന്തോഷാണ് ഈ വാട്ട്‌സ്ആപ് 'വധ'ത്തിന്റെ പുതിയ ഇര.
 
Other News in this category

 
 




 
Close Window