Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.00 INR  1 EURO=70.33 INR
ukmalayalampathram.com
Sun 26th Feb 2017
 
 
സിനിമ
  Add your Comment comment
കിടിലന്‍ ലുക്കില്‍ മമ്മൂട്ടി എത്തുന്ന സിനിമയാണ് ദ ഗ്രേറ്റ് ഫാദര്‍
reporter
മമ്മൂട്ടിയുടെ 2017ലെ പ്രധാന റിലീസാണ് നവാഗതനായ ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിച്ച ദ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമ. പൃഥ്വിരാജും ആര്യയും ഉള്‍പ്പെടുന്ന ഓഗസ്റ്റ് സിനിമാസാണ് നിര്‍മ്മാണം. ഈ വര്‍ഷത്തെ ഏറ്റവും സ്‌റ്റൈലിഷ് ചിത്രമെന്ന പ്രതീക്ഷയാണ് ദുല്‍ഖര്‍ സല്‍മാന്‍ പങ്കിടുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കും മമ്മൂട്ടിയുടെ വിവിധ ഗെറ്റപ്പുകളുമാണ് സിനിമയിലുള്ള പ്രതീക്ഷ ഇരട്ടിപ്പിച്ചത്. കഥയോ സസ്‌പെന്‍സുകളോ പുറത്തുവരാതിരിക്കാന്‍ രഹസ്യസ്വഭാവം നിലനിര്‍ത്തിയുള്ള ചിത്രീകരണവും മമ്മൂട്ടിയുടെ വന്‍ തിരിച്ചുവരവാകും ദ ഗ്രേറ്റ് ഫാദറെന്ന് വിശ്വാസമുറപ്പിച്ചിരുന്നു.
ഡേവിഡ് ജോണ്‍ എന്ന ബില്‍ഡറുടെ റോളിലാണ് സസ്‌പെന്‍സ് ഫാമിലി ത്രില്ലറില്‍ മമ്മൂട്ടി. പോലീസ് ഓഫീസറായി ആര്യയും. മമ്മൂട്ടിയുടെ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ സീക്വന്‍സുകള്‍ ഉള്‍പ്പെടുന്ന ക്ലൈമാക്‌സാണ് സിനിമയിലെ പ്രധാന ആകര്‍ഷണം എന്നറിയുന്നു. മാര്‍ച്ച് റിലീസാണ് ചിത്രം. സ്‌നേഹ, മിയ, ശ്യാം, മണികണ്ഠന്‍ ആചാരി, ബേബി അനിഖ എന്നിവരും ചിത്രത്തിലുണ്ട്.
 
Other News in this category

 
 




 
Close Window