Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
Teens Corner
  Add your Comment comment
ധര്‍മജനാണ് എല്ലാ തമാശയുടെയും സൃഷ്ടാവ്: ധര്‍മജന്‍ എഴുതുന്നു, പിഷാരടി അവതരിപ്പിക്കുന്നു; നമ്മള്‍ കണ്ടു ചിരിക്കുന്നു
reporter
ധര്‍മജന്‍ എന്ന ബോള്‍ഗാട്ടിക്കാരന്‍ നിസ്സാരക്കാരനല്ല. ഇന്നുവരെ നമ്മള്‍ കണ്ടും കേട്ടും ചിരിച്ച ഒട്ടുമിക്ക പ്രോഗ്രാമുകളുടെയും 'തിരക്കഥ' അഥവാ സ്‌ക്രിപ്റ്റ് എഴുതുന്നത് ധര്‍മജനാണ്. സിനിമാല എന്ന ഹിറ്റ് ടിവി പ്രോഗ്രാമിനും ഈ സംഗതി എഴുതിയത് ധര്‍മജന്‍ ആണ്. ഇതിനെക്കുറിച്ചൊക്കെ ധര്‍മജന്‍ പറയുന്നത് ഇങ്ങനെ:
'സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ മിമിക്രി ഉണ്ടെങ്കിലും എഴുത്തിലൂടെയാണ് ഞാന്‍ ഈ രംഗത്ത് എത്തുന്നത്. മിമിക്രിയിലേക്ക് ഇറങ്ങിയപ്പോള്‍ അവിടെ കോട്ടയം നസീറും ദിലീപേട്ടനുമടക്കമുള്ള അതികായന്മാര്‍ നില്‍ക്കുകയാണ്. അവരോടൊപ്പം പിടിച്ചു നില്‍ക്കുക എന്നതു വെല്ലുവിളിയാണ്. അപ്പോള്‍ നമ്മുടെ കയ്യിലുള്ള ആയുധം എഴുത്താണ്. അതുകൊണ്ടു തന്നെ ഏറ്റവും വലിയ കോമഡി നടനടക്കം എല്ലാവരുമായി ബന്ധം സ്ഥാപിക്കാന്‍ പറ്റും. കോട്ടയം നസീറൊക്കെ വിളിച്ചു ഷോയ്ക്കു വേണ്ടി എഴുതിക്കും. ഏകദേശം എട്ടു വര്‍ഷത്തോളം ഏഷ്യാനെറ്റിലെ സിനിമാലയ്ക്കു വേണ്ടി എഴുതിയിട്ടുണ്ട്. പിന്നെ ടിംഗ് ടോഗ്, എട്ടു സുന്ദരികളും ഞാനും, സന്താനഗോപാലം തുടങ്ങിയ സീരിയലുകള്‍ക്കു വേണ്ടിയും എഴുതിയിട്ടുണ്ട്. പിന്നെ നിരവധി സ്റ്റേജ് ഷോകള്‍, കാസറ്റുകള്‍ എന്നിവകള്‍ക്കൊക്കെ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ എഴുത്തിലിത്തിരി പുറകോട്ടാണ്. ഇനി കുറേ എഴുതിപ്പിടിപ്പിക്കാനുണ്ട്.
ഇനിയുള്ള എഴുത്ത് സിനിമാ രൂപത്തിനു വേണ്ടിയാകണമെന്നാണു വിചാരിക്കുന്നത്. എങ്കിലും മറ്റു പ്രോഗ്രാമുകള്‍ക്കുള്ള എഴുത്ത് ഇപ്പോഴും നടക്കുന്നുണ്ട്. ഞാനും പിഷാരടിയും ഉള്ള ഷോകള്‍ക്കു വേണ്ടിയും ഏപ്രില്‍ അവസാനത്തോടെയുള്ള ദിലീപേട്ടന്റെ അമേരിക്കന്‍ പ്രോഗ്രാമുകള്‍ക്കുള്ള എഴുത്തുമാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴത്തെ എഴുത്ത് ഗ്രൂപ്പായിട്ടാണ്, നേരത്തെ അതായിരുന്നില്ല. പണ്ട് സീരിയല്‍ ചെയ്യുമ്പോള്‍ അത് ആഴ്ചയില്‍ ഏഴു ദിവസവും എപ്പിസോഡുള്ളതായിരിക്കും. അപ്പോള്‍ വീട്ടില്‍ പോലും പോകാറില്ല. സീരിയലിനെ അപേക്ഷിച്ച് സിനിമയുടെ എഴുത്ത് സുഖമാണ്. സീരിയലില്‍ ശമ്പളം പോലെയാണ് ജോലി ചെയ്യണത്. പ്രത്യേകിച്ച് കോമഡി സീരിയലില്‍ വെല്ലുവിളി കൂടും.
ഇരുപതിലിധകം ചാനലുകള്‍ നമുക്കുണ്ട്. അതിലോരോ ചാനലിലും മൂന്നോ നാലോ കോമഡി പ്രോഗ്രാമുകളുണ്ട്. അതിനിടയില്‍ ഒരു പ്രോഗ്രാം കാണാന്‍ പ്രേക്ഷകരെ പിടിച്ചിരുത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. അതും ഒരു ദിവസം കണ്ടാല്‍ തുടര്‍ച്ചയായിട്ട് കാണണം. പ്രേക്ഷകര്‍ പുറത്തെവിടെവെച്ചെങ്കിലും കണ്ടാല്‍ നല്ല പ്രോഗ്രാമാണെന്നു വെറുതെ പറയാതെ അതിനൊപ്പം നല്ല രണ്ടു വിശദീകരണവുമൊക്കെ കേള്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്നുള്ള പല പ്രോഗ്രാമുകളും തരം താണു പോകുന്നത് നമ്മള്‍ കാണുന്നുണ്ട്. ഒരാളുടെ ന്യൂനതയെ പരിഹസിക്കുന്ന വിധത്തില്‍ കോമഡികള്‍ ഞാനും പിഷാരടിയും ചെയ്തട്ടില്ല. കോമഡിയെ ആവര്‍ത്തിക്കാതെ പരീക്ഷണങ്ങള്‍ കാണിക്കാനാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്. തിരക്കഥ പോലുമില്ലാതെ പരിപാടികള്‍ ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹിറ്റ് പ്രോഗ്രാമായ ബ്ലഫ് മാസ്റ്റേഴിസിനു വേണ്ടി ജിവിതത്തിലെ വളരെ നിസാര സംഭവങ്ങളില്‍ നിന്നുമാണ് ഞങ്ങള്‍ കോമഡി കണ്ടെത്തിയത്. നമ്മുടെ വീട്ടില്‍ നിന്നും ചുറ്റുപാടും നിന്നും കണ്ടെത്തുന്ന സാഹചര്യങ്ങളിലൂടെ 500 എപ്പിസോഡാണ് ഞങ്ങള്‍ ബ്ലഫ് മാസ്റ്റേഴ്‌സില്‍ കൊണ്ടു വന്നത്. അന്ന് അതൊരു പുതുമയായിരുന്നു. പിന്നെയും അതു തുടരാമായിരുന്നു. ഞങ്ങള്‍ തന്നെ അതു നിര്‍ത്തിയതാണ്. പിന്നെ നാലു വര്‍ഷത്തിനു ശേഷമാണ് ബഡായി ബംഗ്ലാവുമായി എത്തിയത്. ഒതും ഒരു ബിഗ് ഹിറ്റായി മാറി.
ഞാന്‍ സിനിമാല എഴുതുന്ന സമയത്ത് അതിലെഴുതാന്‍ സാജന്‍ പള്ളുരുത്തിക്കൊപ്പം എത്തിയതാണ് പിഷാരടി. അങ്ങനെയാണ് ഞങ്ങള്‍ കൂട്ടാകുന്നത്. പിന്നീട് ഞാനും അവനും ചേര്‍ന്ന് കുറച്ച് എപ്പിസോഡു ചെയ്തു. അതെല്ലാം നല്ല ഹിറ്റായിരുന്നു. ബ്ലഫ് മാസ്റ്റേഴ്‌സ് തുടങ്ങിയത് പിഷാരടിയും മറ്റൊരു അവതാരകനുമായിരുന്നു. അയാള്‍ ചാനലിനോട് പറയാതെ വിദേശത്തു പോയപ്പോള്‍ അവര്‍ക്കു വേറൊരു ആളുവേണം. അപ്പോള്‍ പിഷാരടി പറഞ്ഞിട്ടാണ് എന്നെ രണ്ടു എപ്പിസോഡും ചെയ്യാന്‍ വിളിച്ചത്. ആ എപ്പിസോഡുകള്‍ നല്ല ഹിറ്റ് നേടി. പിന്നീട് വിദേശത്തു പോയ അവതാരകന്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ പിന്‍മാറി. പക്ഷെ ചാനലുകാര്‍ക്ക് റേറ്റിംഗൊക്കെ നോക്കണമല്ലോ. അങ്ങനെ ചാനലുകാരുടെ നിര്‍ബന്ധ പ്രകാരം ഒരു എപ്പിസോഡ് ഞാനും അടുത്ത എപ്പിസോഡ് മറ്റേയാളും ചെയ്തു. പിന്നെ ആ അവതാരകന്‍ താനെ ഒഴിഞ്ഞു പോയി. അങ്ങനെയാണ് ഞങ്ങളുടെ കൂട്ടുകെട്ട് 500 എപ്പിസോഡു വരെ നീണ്ടത്. ഞങ്ങള്‍ തമ്മില്‍ ഭയങ്കര കെമിസ്ട്രിയാണെന്നാണ് പലരും പറയുന്നത്. ഞങ്ങളുടെ സ്വഭാവത്തില്‍ ഒരു സാമ്യവും ഇല്ലെന്നതാണു സത്യം. ആകെയുള്ള സാമ്യം മറ്റുള്ളവരെ സഹായിക്കാന്‍ ഒരുപോലെ ഞങ്ങള്‍ മനസ് കാണിക്കുന്നുവെന്നതാണ്. ഞാനും അവനും തമ്മില്‍ ഭയങ്കര വ്യത്യാസമാണ് ഉള്ളത്. അവനൊപ്പോഴും സംസാരിച്ചിരിക്കുന്നയാളാണ്. അതിനൊപ്പം പുതിയത് ചിന്തിക്കുകയും ചെയ്യും. അവന്റെ നാവില്‍ സരസ്വതിയുണ്ട്. ഒരാളോട് സംസാരിക്കുമ്പോള്‍ എത്ര വലിയ ആളാണെങ്കിലും തലച്ചോറില്‍ ചിന്തിച്ച്, നാവില്‍ സെന്‍സറു ചെയ്തിട്ടാണ് പിഷാരടി സംസാരിക്കാറുള്ളത്. തമാശയും വേണം, എന്നാല്‍ അതില്‍ ആര്‍ക്കും ദോഷമായി തോന്നുകയും ചെയ്യരുത്. അതില്‍ അവന്‍ അഗ്രഗണ്യനാണ്. ബഡായി ബംഗ്ലാവിനെ അനുകരിച്ചു പല ചാനലുകളില്‍ പ്രോഗ്രാമുകള്‍ വന്നെങ്കിലും ശ്രദ്ധിക്കപ്പെടാത്തത് അതിനാലാണ്. മലയാളത്തില്‍ സ്റ്റാന്‍ഡ് അപ് കോമഡിയന്‍മാരില്‍ നമ്പന്‍ വണ്‍ അവന്‍ ആകുന്നത് ആ ഒരു കഴിവുകൊണ്ടാണ്.' ധര്‍മജന്‍ പറയുന്നു.
 
Other News in this category

 
 




 
Close Window