Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
Teens Corner
  Add your Comment comment
ചിലരില്‍ മുടി ഏതാനും ഭാഗത്ത് നാണയത്തുട്ടിന്റെ വലിപ്പത്തില്‍ വട്ടത്തില്‍ കൊഴിഞ്ഞുപോകുന്ന അവസ്ഥ കാണാറുണ്ട്. ഇവ ഇന്ദ്രലുപ്തം എന്നാണ് ആയുര്‍വേദത്തില്‍ അറിയപ്പെടുന്നത്
reporter
മുടികൊഴിച്ചിലിനു കാരണമായി ധാരാളം ഘടകങ്ങളുണ്ട്. എങ്കില്‍പ്പോലും കാലാവസ്ഥ വ്യതിയാനം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, പ്രായം കൂടുക, അധിക മാനസിക സമ്മര്‍ദ്ദം, പോഷകാഹാരങ്ങളുടെ കുറവ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പാരമ്പര്യ ഘടകങ്ങള്‍, തലയോട്ടിയിലെ ചര്‍മത്തിലുണ്ടാകുന്ന രോഗബാധകള്‍, കെമിക്കലുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ അമിതമായ ഉപയോഗം, തൈറോയ്ഡ്ഗ്രന്ഥിയുടെ പ്രവര്‍ത്തന വൈകല്യങ്ങള്‍, പോളിസിസ്റ്റിക്ക് ഓവറി രോഗം (പിസിഒഡി), വിളര്‍ച്ച, ദീര്‍ഘകാലാനുബന്ധിയായ മറ്റു രോഗങ്ങള്‍ എന്നിവയെല്ലാമാണ് കൂടുതലായും മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നത്.

രോമങ്ങള്‍ കൊഴിയുന്നത് തലയില്‍ മാത്രമായോ, ചിലപ്പോള്‍ ശരീരത്തിന് മുഴുവനുമായോ സംഭവിക്കാറുണ്ട്. പ്രായവുമായി ബന്ധപ്പെട്ട് പാരമ്പര്യമായി ഉണ്ടാകുന്ന മുടികൊഴിച്ചിലാണ് അധികമായും കാണപ്പെടുന്നത്. ചില മുടികൊഴിച്ചിലുകള്‍ താല്‍ക്കാലികവും മറ്റു ചിലവ സ്ഥിരവുമായിരിക്കും. ഇവ വളരെ പെട്ടെന്ന് തന്നെയോ, സാവധാനത്തിലോ ഉണ്ടാകാറുണ്ട്.

പ്രായം കൂടുന്തോറും, നെറുകയിലെ മുടിയുടെ കനംകുറഞ്ഞ് കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് കൂടുതലായും കാണുന്നത്. ചിലരില്‍ മുടി ഏതാനും ഭാഗത്ത് നാണയത്തുട്ടിന്റെ വലിപ്പത്തില്‍ വട്ടത്തില്‍ കൊഴിഞ്ഞുപോകുന്ന അവസ്ഥ കാണാറുണ്ട്. ഇവ ഇന്ദ്രലുപ്തം എന്നാണ് ആയുര്‍വേദത്തില്‍ അറിയപ്പെടുന്നത്. ഇതു തലയിലും പുരികത്തിലും ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. ഈ രോഗാവസ്ഥയില്‍ ചിലപ്പോള്‍ കൊഴിച്ചില്‍ ഉണ്ടാകുന്നതിന് മുന്‍പു ഈ ഭാഗത്ത് ചെറിയ ചൊറിച്ചിലോ വേദനയോ അനുഭവപ്പെടുന്നു.

പെട്ടെന്ന് ശരീരഭാരം കുറയുക, കടുത്ത പനി, ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുക, കുടുംബാംഗങ്ങളുടെയോ, ബന്ധുക്കളുടെയോ ആകസ്മിക നിര്യാണം എന്നിവ ശാരീരികമോ മാനസികമോ ആയ ക്ഷോഭങ്ങള്‍ക്കു കാരണമാകും.
 
Other News in this category

 
 




 
Close Window