Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.93 INR  1 EURO=70.33 INR
ukmalayalampathram.com
Wed 29th Mar 2017
 
 
സിനിമ
  Add your Comment comment
മകന്റെ രഹസ്യ വിവാഹം, വിശദീകരണവുമായി ലാലു അലക്‌സ് തന്നെ രംഗത്ത്
reporter

ലണ്ടന്‍: സിനിമാതാരവും മകനുമായ ബെന്‍ ലാലു അലക്‌സിന്റെ വിവാഹം രഹസ്യമായി നടത്തിയ സംഭവം വലിയ ചര്‍ച്ചയായതോടെ വിശദീകരണവുമായി ലാലു അലക്‌സ് തന്നെ രംഗത്ത് എത്തി. വിവാഹത്തില്‍ ഒരു ട്വിസ്റ്റുണ്ടെന്നാണ് ലാലുഅലക്സ് പറയുന്നത്. വിവാഹം ഇപ്പോള്‍ ഔദ്യോഗികമായി മാത്രമാണ് നടന്നത്. സാമുദായികാചാരങ്ങളോടെ അടുത്തമാസം വിവാഹം നടക്കും. സിനിമാ മേഖലയില്‍ നിന്നുള്ള അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. അടുത്തമാസം ആറിനാണ് വിവാഹം. വിവാഹശേഷം ഇംഗ്ലണ്ടിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്ന മകന്റേയും വധുവിന്റേയും വിസ നടപടികള്‍ വേഗത്തിലാക്കാനാണ് വിവാഹം നേരത്തെ രജിസ്ട്രേഷന്‍ നടത്തിയതെന്നും ലാലു അലക്സ് പറയുന്നു.

രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടന്ന വിവാഹം ആര്‍ഭാടങ്ങളൊഴിച്ച് നടത്തിയ വിവാഹമാണെന്ന രീതിയിലായിരുന്നു വൈറലായത്. ബ്രിസ്റ്റോള്‍ സ്വദേശിയും യുകെകെസിഎ മുന്‍ പ്രസിഡന്റുമായ സിറില്‍ കൈതവേലിയുടെ മകള്‍ മീനുവാണ് വധു. ആറിന് പിറവം ക്നാനായ പള്ളിയില്‍ വച്ചാണ് വിവാഹം. കിടങ്ങൂര്‍ കടുതോടിയില്‍ സിറില്‍-മിനി ദമ്പതികളുടെ മകളാണ് മീനു. യുകെകെസിഎ സംഘടനയിലെ സജീവ പ്രവര്‍ത്തകനായ സിറില്‍ യുകെകെസിഎ പ്രസിഡന്റുമായിരുന്നു. പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതാവായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

മീനു ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ എഡ്യുക്കേഷന്‍ ഫോര്‍ ഹെല്‍ത്ത് പ്രൊഫഷണല്‍സ് മാസ്റ്റേഴ്‌സിന് പഠിക്കുകയാണിപ്പോള്‍ . വര്‍ഷങ്ങളായി ബ്രിസ്റ്റോളില്‍ താമസിക്കുന്ന സിറിലിന്റെ കുടുംബം സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമാണ്. മൂന്നു പതിറ്റാണ്ടായി സിനിമാലോകത്തു നിറഞ്ഞു നില്‍ക്കുന്ന പിറവം സ്വദേശിയായ ലാലു അലക്‌സിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് ബെന്‍. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങ് പഠിച്ച ശേഷം ജോലി ചെയ്യുന്ന ബെന്‍ നിലവില്‍ ദുബായിലാണ് താമസം. ബ്രിസ്റ്റോളില്‍ താമസിക്കുന്ന ലാലു അലക്‌സിന്റെ സുഹൃത്ത് വഴിയാണ് വിവാഹാലോചന വന്നത്. പിന്നീട് കുടുംബങ്ങള്‍ തമ്മില്‍ സംസാരിക്കുകയും വിവാഹം തീരുമാനിക്കുകയുമായിരുന്നു. 


 
Other News in this category

 
 




 
Close Window