Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.00 INR  1 EURO=70.33 INR
ukmalayalampathram.com
Sun 26th Feb 2017
 
 
സിനിമ
  Add your Comment comment
കുഞ്ഞുടുപ്പ് ഇട്ട് നടന്നാല്‍ ഇവിടെയാരും തുറിച്ചു നോക്കില്ല: അമേരിക്കയില്‍ ഗ്ലാമറസായി ജീവിക്കുകയാണെന്ന് പത്മപ്രിയ
reporter
സിനിമയേക്കാള്‍ ഗ്ലാമറസായി വസ്ത്രം ധരിച്ചാലും ഇവിടെ ആരും തുറിച്ചു നോക്കാനോ ചോദ്യം ചെയ്യാനോ വരില്ല. ഞാന്‍ ഇപ്പോഴാണു സിനിമയേക്കാള്‍ ഗ്ലാമറസായി ജീവിക്കുന്നത്. മിനി സ്‌കര്‍ട്ടൊക്കെ ഇട്ട് അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇന്നാണ് ഇത്തരം ആഗ്രഹങ്ങള്‍ പൂര്‍ത്തിയാകുന്നത്.
അമേരിക്കയിലെ പഠനത്തിനു ശേഷമാണു താന്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങിയത്. ക്ലാസ് റൂം പഠനമല്ല ഇവിടുത്തേത്.സെല്‍ഫ് ഡിസ്‌കവറി പ്രോസസ് ആണ്. ക്ലാസില്‍ പോകണം എന്നു നിര്‍ബന്ധം ഇല്ല.
പത്തുവര്‍ഷത്തിനു ശേഷം ചെയ്യേണ്ട കഥാപത്രങ്ങളാണു തനിക്കു സിനിമയില്‍ ലഭിച്ചതെന്നു പത്മപ്രിയ പറയുന്നു.
വിവാഹത്തിനു ശേഷം ഉത്തരവാദിത്തങ്ങള്‍ കൂടും എന്നാണു പറഞ്ഞു കേട്ടിരുന്നത്.എന്നാല്‍ വിവാഹം തന്റെ ജീവിതത്തെ ലളിതമാക്കി എന്നും പത്മപ്രിയ പറഞ്ഞു. ഉത്തരവാദിത്തങ്ങള്‍ കുറഞ്ഞതു പോലെയാണു തോന്നുന്നത്. അച്ഛനും അമ്മയും കൂടാതെ തന്നെ ശ്രദ്ധിക്കാന്‍ മറ്റൊരാള്‍ കൂടി ഉണ്ടല്ലോ എന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പത്മപ്രിയ പറഞ്ഞു.
 
Other News in this category

 
 




 
Close Window