Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.11 INR
ukmalayalampathram.com
Tue 19th Sep 2017
 
 
ബിസിനസ്‌
  Add your Comment comment
എടിഎം, പിഒഎസ്, ഓണ്‍ലൈന്‍ സെയില്‍സ് വിഭാഗം എന്‍ആര്‍ഐകള്‍ക്ക് പ്രായോഗികമല്ല
reporter
സാങ്കേതിക വിദ്യ വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ അതിന്റ സുരക്ഷിതത്വം സംബന്ധിച്ചുള്ള ചോദ്യങ്ങളും എന്നും ഉയര്‍ന്നുവരാറുണ്ട്. ഓണ്‍ലൈന്‍ സേവ*ങ്ങള്‍ ഉപയോഗിക്കാന്‍ ആളുകള്‍ മടിക്കുന്നതിsന്റ പിന്നിലെ പ്രധാന കാരണവും ഈ ആശങ്കയാണ്. ബുദ്ധി മോശം കൊണ്ടാണ് പല തട്ടിപ്പുകള്‍ക്കും ഇരയാകുന്നത്. ഓണ്‍ലൈന്‍ സേവങ്ങള്‍ സുരക്ഷിതമാണെന്നു ഉപയോക്താക്കളെ ബോധ്യപ്പെടുത്തുകയും ഒപ്പം സേവന നിരക്ക് ഒഴിവാക്കുകകൂടി ചെയ്താല്‍ കൂടുതല്‍ പേര്‍ ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കാന്‍ മുന്നോുവരും. വരുംകാലം ഡിജിറ്റില്‍ മണിയുടെതാണെന്ന കാര്യത്തില്‍ സംശയമില്ല.

വീസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ പേയ്‌മെന്റ് ഗേറ്റ്വേ സംവിധാനങ്ങള്‍ക്ക് ബദലായി ഇന്ത്യ സ്വന്തമായി അവതരിപ്പിച്ച പേമെന്റ് ഗേറ്റ്വേ സംവിധാനമാണ് റുപേ. ഈ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഡാണ് റുപ്പേ കാര്‍ഡ്. സാധാരണ ഡെബിറ്റ് കാര്‍ഡു പോലെ എടിഎം, പിഒഎസ്, ഓണ്‍ലൈന്‍ സെയില്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് റുപ്പേ കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ ഇത്തരം കാര്‍ഡ് ഇന്ത്യക്കു പുറത്ത് ഉപയോഗിക്കാന്‍ കഴിയില്ല.

ഓണ്‍ലൈന്‍ പേമെന്റിലേക്ക് മാറിയാല്‍ ക്യൂ നില്‍ക്കുന്നതിന്റെയും വലിയ നോാട്ടുകള്‍ കൈയിലുള്ളതിനാല്‍ ചെറിയ തുകയ്ക്കു സാധനങ്ങള്‍ വാങ്ങാനുള്ള ബുദ്ധിമുുകള്‍ക്കും ഒരു പരിഹാരമാകും. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാനും ബില്ലുകള്‍ അടയ്ക്കാനും വളരെ എളുപ്പമാണ്. ഇതിനായി സേവനദാതാവിന്റെ സൈറ്റിലെ പേമെന്റ് ഓപ്ഷനില്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് പേമെന്റ് തെരഞ്ഞെടുക്കുക.
 
Other News in this category

 
 




 
Close Window