Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
Teens Corner
  Add your Comment comment
സാമൂഹിക പ്രശ്‌നങ്ങളിലൂന്നിയ ഗാനങ്ങളിലൂടെ പ്രശസ്തയായ റാപ് ഗായിക സോഫിയ തേന്‍മൊഴി അഷറഫ് കഴിഞ്ഞ ദിവസം ചെന്നൈയിലെ പോയസ് ഗാര്‍ഡനുമുന്നില്‍ ശശികലക്കെതിരെ പാട്ടുപാടി പ്രതിഷേധിച്ചു
reporter
'ജനാധിപത്യം മരിച്ചു' എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഗാനം സോഫിയ ജനങ്ങളിലേക്കത്തിച്ചത്. ആയിരകണക്കിനാളുകളാണ് ഇതിനകം ഗാനം കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്.

ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ പരാജയപെട്ടപ്പോഴായിരുന്നു സോഫിയയുടെ വിപ്ലവ റാപ്പ് ഗാനം ലോകം ശ്രദ്ധിച്ചത്. പിന്നീട് കൊടൈക്കനാലില്‍ ഫാക്ടറികള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കെതിരെയും, വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനു ശേഷം ഉയര്‍ന്ന മുസ്‌ലീം വിരുദ്ധതക്കെതിരെയും സോഫിയ റാപ്പില്‍ പ്രതിഷേധ ഗാനങ്ങള്‍ പാടി.
ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ നടി രഞ്ജിനിയും നേരത്തെ രംഗത്തെത്തിയിരുന്നു.ഒരു കുറ്റവാളി എങ്ങനെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു രഞ്ജിനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഇങ്ങനെയൊക്കെ നോക്കുമ്പോള്‍ ശശികല അധികാരത്തിലേക്ക് എത്തിപ്പെട്ടതുകൂടി കണക്കിലെടുക്കണം. ജയലളിത അന്തരിച്ചു രണ്ടുമാസം തികയുന്ന ദിവസമായിരുന്നു ചിന്നമ്മയുടെ സത്യപ്രതിജ്ഞ പ്രഖ്യാപനം.
എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയ്ക്കും ശേഷം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണു ശശികല. നിലവില്‍ നിയമസഭാംഗമല്ലാത്ത അവര്‍ ആറു മാസത്തിനുള്ളില്‍ എംഎല്‍എയാകേണ്ടതുമുണ്ട്. ഡിസംബര്‍ 31ന് അവരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയിരുന്നു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നേതൃത്വം ഒരാള്‍ തന്നെ വഹിക്കുന്നതാണ് ഉചിതമെന്ന വാദമാണു ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിന് അണ്ണാ ഡിഎംകെ മുന്നോട്ടു വയ്ക്കുന്നത്.
ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ഒരാഴ്ചയ്ക്കകം വിധി പ്രസ്താവിക്കുമെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ശശികല നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തില്‍ സ്ഥിരീകരണം വരുന്നത്.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ചെന്നൈയില്‍ ചേര്‍ന്ന അണ്ണാഡിഎംകെ എംഎല്‍എമാരുടെ യോഗത്തിലായിരുന്നു നിയമസഭാ കക്ഷിനേതാവായി ശശികലയെ തെരഞ്ഞെടുത്തു. അണ്ണാഡിഎംകെ പരമാധികാരിയും മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത തോഴി ചിന്നമ്മ മുഖ്യമന്ത്രി സ്ഥാനത്തിനായും നീക്കം നടത്തുകയായിരുന്നു. പനീര്‍ശെല്‍വമാണ് എംഎല്‍എമാരുടെ യോഗത്തില്‍ ശശികലയുടെ പേര് നിയമസഭാ കക്ഷി നേതാവായി നാമനിര്‍ദേശം ചെയ്തത്. നിയമസഭാകക്ഷി നേതാവായി ശശികലയെ തെരഞ്ഞെടുത്ത യോഗത്തിന് ശേഷം ശശികല അണ്ണാഡിഎംകെ ആസ്ഥാനത്തേക്ക് എത്തി. ജനക്ഷേമം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുമെന്നും ജയലളിതയുടെ ആശയങ്ങള്‍ പിന്തുടരുമെന്നും നിയുക്ത മുഖ്യമന്ത്രി അറിയിച്ചു.
ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ നീക്കങ്ങളാണ് പെട്ടെന്നുള്ള ശശികലയുടെ മുഖ്യമന്ത്രി സ്ഥാനത്തിലേക്കുള്ള നീക്കമെന്നും വിലയിരുത്തപ്പെടുന്നു. ഇപ്പോഴുള്ള സഹതാപ തരംഗത്തില്‍ മാത്രമേ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടാന്‍ കഴിയൂ എന്ന ചിന്തയാണ് പൊടുന്നനെയുള്ള നീക്കിത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

മുഖ്യമന്ത്രി പദത്തിലേക്ക് ശശികല എത്തുന്നതിന് മുമ്പ് ജയലളിതയുടെ വിശ്വസ്തരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്താക്കിയതും പലരേയും ഞെട്ടിപ്പിച്ചിരുന്നു. ജയലളിതയുടെ വിശ്വസ്തയും സര്‍ക്കാര്‍ ഉപദേഷ്ടാവുമായിരുന്ന ഷീല ബാലകൃഷ്ണനാണ് പുറത്തായവരില്‍ ആദ്യ വ്യക്തി. മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിമാരായിരുന്ന കെഎന്‍ വെങ്കട്ടരാമനും, എ രാമലിംഗവും സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window