Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.47 INR  1 EURO=75.27 INR
ukmalayalampathram.com
Mon 21st Aug 2017
 
 
ബിസിനസ്‌
  Add your Comment comment
കിങ്ഫിഷര്‍ പൊളിയാന്‍ കാരണം സര്‍ക്കാരിന്റെ തോന്നിവാസങ്ങളാണെന്ന് വിജയ് മല്യ
reporter
കിങ്ഫിഷര്‍ വിമാനക്കമ്പനിയുടെ തകര്‍ച്ചക്ക് കാരണം സര്‍ക്കാരിന്റെ നയങ്ങളും സാമ്പത്തിക സാഹചര്യങ്ങളുമാണെന്ന് വിവാദ വ്യവസായി വിജയ് മല്ല്യ. തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് പൊതുഖജനാവില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കിയ സര്‍ക്കാര്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനസര്‍വീസായ കിങ്ഫിഷറിനെ അവഗണിക്കുകയാണ് ഉണ്ടായതെന്നും വിജയ് മല്ല്യ പറഞ്ഞു.
തുടര്‍ച്ചയായി ട്വീറ്റുകളിട്ടുകൊണ്ടായിരുന്നു തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ മല്ല്യ പ്രതിരോധിച്ചത്. നയങ്ങള്‍ മാറ്റണമെന്ന് താന്‍ അന്നത്തെ സര്‍ക്കാരിനോട് യാചിച്ചു. സര്‍ക്കാര്‍ സഹകരിക്കാത്തതിനാലാണ് കിങ് ഫിഷര്‍ തകര്‍ന്നത്. തനിക്ക് ലോണ്‍ അല്ല സഹായമായിരുന്നു വേണ്ടിയിരുന്നതെന്നും മല്ല്യ ട്വിറ്ററില്‍ പറഞ്ഞു.


ബാരലിന് 140 ഡോളറായി എണ്ണവില ഉയര്‍ന്നതും വില്‍പന നികുതിയും രൂപയുടെ മൂല്യമിടിഞ്ഞതുമാണ് കിങ്ഫിഷറിന്റെ തകര്‍ച്ച ആരംഭിക്കാനുള്ള പ്രധാന കാരണങ്ങളെന്ന് മല്ല്യ ആരോപിച്ചു. 'സാമ്പത്തികനയങ്ങളും സാഹചര്യങ്ങളും മാത്രമാണ് കിങ്ഫിഷറിനെ തോല്‍പിച്ചത്. എന്റെ തൊഴിലാളികളോടും ഓഹരിയുടമകളോടും എന്നും ക്ഷമ ചോദിക്കാന്‍ ഞാന്‍ തയ്യാറാണ്. സര്‍ക്കാര്‍ സഹായിച്ചിരുന്നെങ്കില്‍ എന്നും ഞാന്‍ ഓര്‍ത്തുപോവുന്നു.' മല്ല്യ പറഞ്ഞു.
കിങ്ഫിഷറിനായി നല്‍കിയ പൊതുജനങ്ങളുടെ പണത്തെക്കുറിച്ച് ട്വിറ്ററില്‍ ചോദ്യം വന്നപ്പോള്‍ എയര്‍ ഇന്ത്യയ്ക്കു നല്‍കിയതും പൊതുധനമല്ലേ എന്ന് മല്ല്യ തിരിച്ചു ചോദിച്ചു. നിരപരാധിയാണെങ്കില്‍ ഒളിച്ചിരിക്കുന്നത് എന്തിനാണെന്നും ഇന്ത്യയില്‍ തിരിച്ചെത്തി നിയമത്തെ നേരിടണമെന്നും മല്ല്യയുടെ ട്വീറ്റുകള്‍ക്കുതാഴെ കമന്റുകള്‍ വരുന്നുണ്ട്.
 
Other News in this category

 
 




 
Close Window