Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.11 INR  1 EURO=74.88 INR
ukmalayalampathram.com
Thu 27th Jul 2017
 
 
കായികം
  Add your Comment comment
ടി20യില്‍ 300 റണ്‍സടിക്കുന്ന ആദ്യ താരം
reporter
ടി20യില്‍ 300 റണ്‍സടിക്കുന്ന ആദ്യ താരം എന്ന റെക്കോര്‍ഡ് ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മോഹിത് അഹ്ലവാട്ടിന് സ്വന്തം. ഡല്‍ഹി ലളിത പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഫ്രെണ്ട്‌സ് 11ന് എതിരെ മാവി പതിനൊന്നിനായാണ് അഹ്ലുവാട്ട് കളിച്ചത്.
72 പന്തുകളില്‍ നിന്നാണ് അഹ്ലുവാട്ടിന്റെ ട്രിപ്പിള്‍ സെഞ്ച്വറി. ഇതില്‍ 39 സിക്‌സും 14 ഫോറും ഉള്‍പ്പെടും. 18 ഓവറില്‍ 250 റണ്‍സിലെത്തിയ താരം കേവലം രണ്ട് ഓവറുകളിലായിരുന്നു അവസാന 50 റണ്‍സെടുത്തത്. 18 റണ്‍സും 34 റണ്‍സുമാണ് അവസാന രണ്ട് ഓവറില്‍ ഇദ്ദേഹം നേടിയത്. അവസാന ഓവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്‌സ് സഹിതമായിരുന്നു അഹ്ലുവാട്ടിന്റെ ഇന്നിംഗ്‌സ്.

മൊഹിത്തിന്റെ തകര്‍പ്പന്‍ ട്രിപ്പിള്‍ സെഞ്ച്വറിയുടെ മികവില്‍ 20 ഓവറില്‍ 416 റണ്‍സാണ് മാവി പതിനൊന്ന് നേടിയത്. മോഹിത്തിനെ കൂടാതെ ഗൗരവ് 86 റണ്‍സും എടുത്തു.
ലോക ക്രിക്കറ്റില്‍ ടി20യിലെ ഉയര്‍ന്ന സ്‌കോര്‍ ക്രിസ് ഗെയിലിന്റെ പേരിലാണ്. 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനായി നേടിയ 175 റണ്‍സാണ് അത്.
 
Other News in this category

 
 




 
Close Window