Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പോലീസുകാര്‍ സണ്‍ബാത്ത് തടഞ്ഞു: പ്രതിഷേധവുമായി സ്ത്രീകള്‍ മാറു മറയ്ക്കാതെ നടന്നു
reporter
മാറിടം തുറന്നു കാട്ടി സ്ത്രീകള്‍ അര്‍ജന്റീനയില്‍ പ്രതിഷേധിച്ചു. ആയിരക്കണക്കിനു സ്ത്രീകളാണ് മേല്‍വസ്ത്രം അഴിച്ചു മാറ്റി ബ്യൂണസ് ഐറിസിന്റെ തെരുവീധികളില്‍ പ്രതിഷേധം അലകടലായി ഒഴുകിയത്.

കടല്‍ത്തീരത്ത് മേല്‍വസ്ത്രം ഇല്ലാതെ കിടക്കുന്നത് സഭ്യതയ്ക്ക് ചേര്‍ന്നതല്ലെന്ന പോലീസ് നിലപാടില്‍ പ്രതിഷേധിച്ചാണ് സ്ത്രീകളുടെ വേറിട്ട പ്രതിഷേധത്തിന് അര്‍ജന്റീന വേദിയായത്. കഴിഞ്ഞ ജനുവരിയിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. കടല്‍ത്തീരത്ത് വെയില്‍ കാത്ത് കിടന്ന സ്ത്രീകളെ മേല്‍വസ്ത്രം ഇടാന്‍ നിര്‍ബന്ധിക്കുകയും എതിര്‍പ്പ് പ്രകടിപ്പിച്ചവരോട് കടല്‍ത്തീരത്തു നിന്ന് പോകാന്‍ പോലീസ് ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്നാണ് അര്‍ജന്റീനായില്‍ സ്ത്രീകളുടെ പ്രതിഷേധം ആളിക്കത്തുന്നത്.

പുരുഷന്മാരെപ്പോലെ തങ്ങള്‍ക്കും സൂര്യസ്‌നാനം ചെയ്യാന്‍ അവകാശമുണ്ടെന്ന് ഇവര്‍ വാദിക്കുന്നു. സത്രീ ലൈംഗീകാതിക്രത്തിന് ഇരയായാല്‍ ഖേദിക്കാത്തവര്‍ മാറിടം തുറന്നു കാട്ടിയാല്‍ സദാചാരവുമായി പാഞ്ഞെത്തുന്നതിന്റെ സാംഗത്യം എന്തെന്ന് ഇവര്‍ ചോദിക്കുന്നു.

മുദ്രാവാക്യം വിളിച്ചും പ്ലെക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് സ്ത്രീകള്‍ തെരുവില്‍ നിറഞ്ഞത്. നിലവില്‍ സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കാരെ പൊതു നിരത്തില്‍ നടക്കുന്നതിനെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നിരിക്കെ മേല്‍വസ്ത്രം ഇല്ലാതെ വെയില്‍ കായുന്നതില്‍ തെറ്റില്ലെന്ന് കോടതി വിധി വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മാറിടം ഒരു കുറ്റമല്ലെന്ന ഇവരുടെ വാദവും വേറിട്ടതായി.
 
Other News in this category

 
 




 
Close Window