Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ലക്ഷ്മി നായരുടെ എല്‍എല്‍ബി ബിരുദം റദ്ദാക്കും
Reporter

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമരം അവസാനിച്ചെങ്കിലും ലക്ഷ്മി നായരുടെ അവസ്ഥ പരുങ്ങലില്‍. ലക്ഷ്മി നായരുടെ എല്‍എല്‍ബി ബിരുദത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണവുമായി കേരള സര്‍വ്വകലാശാല മുന്നോട്ട് പോകും. ലോ അക്കാദമിയില്‍ മൂന്നാം വര്‍ഷം എല്‍എല്‍ബി പഠിക്കുമ്പോഴാണ് ലക്ഷ്മി നായര്‍ തിരുപ്പതി വെങ്കിടേശ്വര സര്‍വ്വകലാശാലയില്‍ നിന്ന് എംഎ ഹിസ്റ്ററി പഠിച്ചെന്നാണ് സിന്‍ഡിക്കേറ്റ് അംഗം ഡോ എം ജീവന്‍ലാല്‍ നല്‍കിയ പരാതി. പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ ലക്ഷ്മി നായരുടെ യോഗ്യതകള്‍ സര്‍വ്വകലാശാല തിരിച്ചെടുക്കും.

കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഇവര്‍ എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയതായി രേഖപ്പെടുത്തിയിട്ടില്ല, എന്നാല്‍ മാര്‍ക്ക് ലിസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം രണ്ടു സര്‍വ്വകലാശാലകളില്‍ പഠിച്ചാല്‍ കേരളയിലെ കോഴ്‌സ് റദ്ദാക്കണമെന്നാണ് നിയമം. ആരോപണം തെളിഞ്ഞാല്‍ ലക്ഷ്മി നായരുടെ എല്‍എല്‍ബി ഡിഗ്രി റദ്ധാക്കും ഇതോടെ എല്‍എല്‍എം, ഡോക്ടറേറ്റ് ഡിഗ്രികള്‍ ഇല്ലാതാകും.

ലക്ഷ്മി നായരുടെ അഭാവത്തില്‍ പ്രിന്‍സിപ്പള്‍ സ്ഥാനം വഹിക്കുന്ന പ്രഫ. മാധവന്‍ പോറ്റി, സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ ഭാര്യ ബി തുളസി മണി എന്നിവര്‍ക്ക് 65 വയസ്സിന് മുകളില്‍ പ്രായമുണ്ട്. ഇതോടെ ഇവര്‍ അധ്യാപക സ്ഥാനത്ത് നിന്ന് ഒഴിയണം

 
Other News in this category

 
 




 
Close Window