Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ജയലളിതയുടെ കസേരയ്ക്കായി തോഴിയും അനുയായിയും ഇഞ്ചോടിഞ്ച് പോരാട്ടം
reporter
117 ആണ് തമിഴ്‌നാട് നിയമസഭയില്‍ വേണ്ട കേവല ഭൂരിപക്ഷം. സഭയിലെ ഡിഎംകെയുടെ അംഗബലം 89ഉം. സഭയില്‍ അണ്ണാഡിഎംകെയ്ക്ക് 136 സീറ്റുകളാണ് ഉണ്ടായിരുന്നത്. ജയലളിതയുടെ മരണത്തോടെ ഇത് 135 ആയി കുറഞ്ഞു. ജയലളിതയുടെ മണ്ഡലം ആര്‍കെ നഗര്‍ ഒഴിഞ്ഞുകിടക്കുകയാണ്.
സഭയില്‍ തനിക്ക് ഭൂരിപക്ഷം തെല്‍യിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ ആയിരുന്നു ഗവര്‍ണറെ കണ്ട ശേഷം പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. എന്നാല്‍ ഒപിഎസിന് എത്ര എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. 25 എംഎല്‍എമാര്‍ ഒപിഎസിനൊപ്പം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിന്നമ്മ രഹസ്യകേന്ദ്രത്തിലേക്ക് നീക്കിയ എംഎല്‍എമാരില്‍ ഒരു വിഭാഗം ഒപിഎസ്സിന് പിന്നില്‍ അണിനിരക്കുമെന്നും വാര്‍ത്തകളുണ്ട്.
ഡിഎംകെ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയനീക്കങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും ഇതുവരെ പ്രത്യക്ഷത്തില്‍ ഇടപെട്ടിട്ടില്ല. ജയലളിതയുടെ വിയോഗത്തെ അണ്ണാഡിഎംകെയിലെ പോര് മറനീക്കി പുറത്തുവന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനുള്ള അണിയറ നീക്കങ്ങളും ഇരു പാര്‍ട്ടികളും ആരംഭിച്ചിട്ടുണ്ട്.

അണ്ണാഡിഎംകെ പ്രസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍ പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചത് ശശികല ക്യാമ്പിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. പനീര്‍ശെല്‍വത്തിന്റെ വസതിയില്‍ എത്തി പിന്തുണ പ്രഖ്യാപിച്ച മധുസൂദനന്‍ സ്വേച്ഛാധിപതികളില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കുമെന്നും റൗഡികള്‍ക്കൊപ്പമല്ല പാര്‍ട്ടി നില്‍ക്കുന്നതെന്നും പ്രതികരിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആകാന്‍ ജയലളിത ആഗ്രഹിച്ചിരുന്നത് മധുസൂദനനെ ആയിരുന്നുവെന്ന് നേരത്തെ പനീര്‍ശെല്‍വം പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window