Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.25 INR  1 EURO=69.85 INR
ukmalayalampathram.com
Wed 26th Apr 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മലയാളി യുവാവിനെ തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ത്തതിന് സക്കീര്‍ നായിക്കിന്റെ ജീവനക്കാരനെതിരേ കേസ്
reporter
മലയാളി യുവാവിനെ ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിച്ചതിന് സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ ജീവനക്കാരനെതിരെ എന്‍ ഐ എ കേസെടുത്തു. ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനിലെ ഗസ്റ്റ് റിലേഷന്‍ മാനേജരായ ആര്‍ഷി ഖുറേഷിക്കെതിരെയാണ് ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്തത്.

ആഗസ്ത് മുതല്‍ കാണാതായ മകന്‍ അഷ്ഫാക് മജീദിനെ കുറിച്ച് മലയാളിയായ പിതാവ് മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു. ഈ കേസ് അന്വേഷിക്കുന്നതിനിടയിലാണ് അഷ്ഫാഖിനെ ഐ എസില്‍ ചേരാന്‍ പ്രേരിപ്പിച്ചതിന് ഐ ആര്‍ എഫ് ജീവനക്കാരന് പങ്കുണ്ടെന്ന എന്‍ ഐ എ കണ്ടെത്തുന്നത്.

മുംബൈ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ ചില അംഗങ്ങള്‍ തീവ്ര മതപാഠങ്ങളിലൂടെ അഷ്ഫാഖ് അടക്കമുള്ള യുവാക്കളെ വഴിതെറ്റിക്കുകയും ജിഹാദിലേക്ക് ആകര്‍ഷിക്കുകയും ചെയ്‌തെന്നും പിന്നീട് ഇവരെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്നും എന്‍ ഐ എ പറയുന്നു. കാണാതായ യുവാക്കള്‍ക്ക് ഖുറേഷി തീവ്ര മത ക്ലാസ്സുകള്‍ നല്‍കിയിരുന്നെന്നും താമസത്തിനും യാത്രയ്ക്കും വേണ്ടി ഖുറേഷിയാണ് ഇവര്‍ക്ക് പണം നല്‍കിയതെന്നും എന്‍ ഐ എ പറയുന്നു.
 
Other News in this category

 
 




 
Close Window