Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.80 INR  1 EURO=76.38 INR
ukmalayalampathram.com
Mon 23rd Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മില്‍മ പാലിന് നാലുരൂപ കൂട്ടി
reporter

 

തിരുവനന്തപുരം: മില്‍മ പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. വിലവര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. 

വര്‍ധിപ്പിക്കുന്ന തുകയില്‍ നിന്ന് 3.35 രൂപ ക്ഷീരകര്‍ഷകര്‍ക്കു നല്‍കുമെന്നു മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ് അറിയിച്ചു. തൈര് ഉള്‍പ്പെടെയുള്ള മറ്റു പാലുല്‍പ്പന്നങ്ങളുടെ വിലയിലും ആനുപാതിക വര്‍ധനയുണ്ടാകും. 2014 ജൂലൈയിലാണ് ഇതിനുമുമ്പ് പാല്‍വില വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച നാലു രൂപയില്‍ 16 പൈസ വീതം ക്ഷീര സഹകരണ സംഘങ്ങള്‍ക്കും വിതരണ ഏജന്റിനും ലഭിക്കും. ഇതിന് പുറമെ ക്ഷീരസംഘങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി ലിറ്ററിന് 16 പൈസ അധികമായി നല്‍കും. 

0.75 ശതമാനം തുക ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിലേക്കുള്ള അംശാദായമായി നല്‍കും. ബാക്കിവരുന്ന 14 പൈസ മേഖലാ യൂണിയനുകളുടെയും ഡയറികളുടെയും സംഭരണ സംസ്‌കരണ പാക്കിംഗ് ചെലവുകളിലുമുണ്ടാകുന്ന വര്‍ധന നേരിടുന്നതിനു മാറ്റിവെക്കും.ഉല്‍പാദന ചെലവു വര്‍ധിച്ചതും പാല്‍ ലഭ്യത കുറഞ്ഞതുമാണു വില വര്‍ധിപ്പിക്കാന്‍ കാരണമായതെന്നു ചെയര്‍മാന്‍ പറഞ്ഞു.പുതിയ വില ഇങ്ങനെ (അരലിറ്റര്‍ കവര്‍), ബ്രാക്കറ്റില്‍ പഴയ വിലമഞ്ഞക്കവര്‍ പാല്‍ 19.50 രൂപ (17.50) 

ഇളംനീലക്കവര്‍ പാല്‍ 20 രൂപ (18 ) 

കടുംനീലക്കവര്‍ പാല്‍ 21 രൂപ (19) 

ഓറഞ്ച് കവര്‍പാല്‍ 22 രൂപ (20) 

പച്ചക്കവര്‍ പാല്‍ 22 രൂപ (20) 

സ്‌കിമ്മ്ഡ് മില്‍ക്ക് തൈര് 450 ഗ്രാം 22 രൂപ, 

500 ഗ്രാം 25 രൂപ

 
Other News in this category

 
 
 
Close Window