Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.57 INR  1 EURO=69.99 INR
ukmalayalampathram.com
Thu 27th Apr 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
എഐഎഡിഎംകെ എംഎല്‍എമാര്‍ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി
reporter

ചെന്നൈ: എഐഎഡിഎംകെ എംഎല്‍എമാര്‍ എവിടെയെന്ന് വ്യക്തമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. എംഎല്‍എമാര്‍ എവിടെയെന്ന് അന്വേഷിക്കാന്‍ കോടതി ചെന്നൈ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എംഎല്‍എമാര്‍ എവിടെയാണെന്ന ചോദ്യത്തിന് അവര്‍ സുരക്ഷിതരായി ഒന്നിച്ചുണ്ടെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ നല്‍കിയ മറുപടി. അതേസമയം അവര്‍ എവിടെയെന്ന ചോദ്യത്തിന് അഭിഭാഷകന്‍ കൃത്യമായ മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ഇക്കാര്യം അന്വേഷിക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയത്.

എംഎല്‍എമാരെ ശശികല അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്നും പനീര്‍ശെല്‍വം പക്ഷം ആരോപിച്ചിരുന്നു. എംഎല്‍എമാരില്‍ ഒരു വിഭാഗം ഉപവാസത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അതിനിടെ, ശശികല ക്യാമ്പിലെ എംഎല്‍എമാരില്‍ ഒരാളായ വെട്രിവേല്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തി. തന്നെ ആരും തടഞ്ഞുവെച്ചിരുന്നില്ലെന്ന് വെട്രിവേല്‍ പറഞ്ഞു. ചെന്നൈയില്‍ നിന്നുള്ള എംഎല്‍എയാണ് വെട്രിവേല്‍.തങ്ങളെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ചെന്നെക്കടുത്തു തന്നെ സുരക്ഷിതരായി ഉണ്ടെന്നും ആരും പ്രതിഷേധത്തില്‍ അല്ലെന്നുമാണ് അണ്ണാ ഡിഎംകെ ആസ്ഥാനത്തെ നേതാക്കള്‍ പറയുന്നത്. ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ എല്ലാവരെയും പെട്ടെന്ന് ഹാജരാക്കാനാണ് ഇവരെ ഒരിടത്ത് താമസിപ്പിച്ചിരിക്കുന്നതെന്നും ശശികല പക്ഷം പറയുന്നു.

 
Other News in this category

 
 




 
Close Window