Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.80 INR  1 EURO=76.38 INR
ukmalayalampathram.com
Mon 23rd Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സര്‍ക്കാരുണ്ടാക്കാന്‍ ശശികലയെ വിളിക്കാന്‍ സാധ്യതയില്ല
reporter

പിന്തുണയുള്ള ശശികലയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചേക്കില്ല എന്ന സൂചന നല്‍കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് അയച്ചു. 

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇനിയും സംശയാതീതയാകാത്ത ശശികലയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനാകില്ല എന്ന നിലപാടാണ് ഗവര്‍ണറുടെ റിപ്പോര്‍ട്ടിലുള്ളത്. മാത്രമല്ല എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള ശശികലയുടെ തിരഞ്ഞെടുപ്പ് പാര്‍ട്ടി ഭരണഘടന അനുസരിച്ചല്ലാത്തതിനാല്‍ നിയമാനുസൃതമല്ലെന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. 

അതേസമയം ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പനീര്‍ശെല്‍വത്തെ കാവല്‍ മുഖ്യമന്ത്രിയായല്ല പകരം മുഖ്യയമന്ത്രി എന്ന നിലയിലാണ് ഗവര്‍ണര്‍ പരിഗണിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. തമിഴ്‌നാട്ടിലേത് അസാധാരണ രാഷ്ട്രീയ സാഹചര്യങ്ങളെന്ന് വിശേഷിപ്പിച്ചാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിലവില്‍ ഭരണ ശൂന്യത ഇല്ലെന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ശശികലയെ തിരഞ്ഞെടുത്തതില്‍ കൃത്രിമത്വം ഉണ്ടെന്ന ആരോപണമുണ്ട്. എം.എല്‍.എമാര്‍ തടവിലാണെന്ന ആശങ്കയുണ്ടെന്നും ശശികലയ്ക്ക് ആറ്മാസത്തിനകം എം.എല്‍.എയാകാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ഭരണഘടനയുടെ 164(4) അനുഛേദ പ്രകാരം ഇത് അയോഗ്യതയാണ്. അതിനാല്‍ തല്‍ക്കാലം പനീര്‍ ശെല്‍വം തുടരട്ടേയെന്നുമാണ് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന.

മാത്രമല്ല അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വിധി വരുന്നതുവരെ കാത്തിരിക്കാമെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചതായി വിവരങ്ങളുണ്ട്. അതേസമയം ശശികല അനുകൂലികള്‍ എം.എല്‍.എമാരെ തടവിലാക്കിയെന്ന ആരോപണം അന്വേഷിക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്. തമിഴ്‌നാട് ഡി.ജി.പിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഗവര്‍ണറുടെ ഉത്തരവ്. തമിഴ്‌നാട് പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി.

അതേസമയം കേന്ദ്രത്തിന് റിപ്പോര്‍ട്ടയച്ചെന്ന വാര്‍ത്ത നിഷേധിച്ച് തമിഴ്‌നാട് രാജ്ഭവന്‍ രംഗത്ത് വന്നു. റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് കേന്ദ്ര ആഭ്യന്ദര മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ചോര്‍ന്നതായാണ് സംശയം.

 
Other News in this category

 
 




 
Close Window