Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
UK Special
  Add your Comment comment
മലയാളികളുടെ സത്യസന്ധതയില്‍ മതിമറന്ന് ബ്രിട്ടീഷ് ദമ്പതികള്‍
reporter

ഇടുക്കി: യാത്രയ്ക്കിടെ നഷ്ടപ്പെട്ട ബാഗ് തിരിച്ചു കിട്ടുമെന്ന് ഈ ബ്രിട്ടീഷ് ദമ്പതികള്‍ ഒരിക്കലും കരുതിയില്ല. എന്നാല്‍ കൈയില്‍ വന്ന ബാഗ് സുരക്ഷിതമായി മലയാളി തിരിച്ചനല്‍കിയപ്പോള്‍ വനേഷേ -ബ്ലാക്ക്ഷോര്‍ ദമ്പതികള്‍ക്ക് ആശ്വാസപുഞ്ചിരി.

ബ്രിട്ടണ്‍ ദമ്പതികളായ ഇരുവരും ഇന്ത്യ ടൂറിന്റെ ഭാഗമായാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെത്തുന്നത്. ഒരാഴ്ച മുമ്പാണ് മൂന്നാറിലെത്തിയത്. കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടെ ഇരുവരുടെയും പാസ്പോര്‍ട്ട് അടങ്ങിയ ബാഗ് നഷ്ടപ്പെടുകയായിരുന്നു. വെള്ളിയാഴ്ചയാണ് യാത്രക്കിടെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതായി ഇരുവരും തിരിച്ചറിയുന്നത്. എന്ത് ചെയ്യുമെന്നറിയാതെ സഹായത്തിനായി മൂന്നാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് ഇവര്‍ പറഞ്ഞ സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും ബാഗ് കണ്ടെത്താനായിരുന്നില്ല. ബാങ്ക് പാസ് ബുക്കും ആറോളം ക്രഡിറ്റ് കാര്‍ഡുകളും ഇതോടൊപ്പം നഷ്ടപ്പെട്ടിരുന്നു.

ഇന്നലെ രാവിലെ മാട്ടുപ്പെട്ടി സ്വദേശിക്ക് ബാഗ് കിട്ടിയതായി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും വിളിച്ച് വരുത്തി എസ്ഐ ജിതേഷിന്റെ സാന്നിദ്ധ്യത്തില്‍ സ്റ്റേഷനില്‍ വച്ച് പാസ്പോര്‍ട്ട് അടങ്ങിയ ബാഗ് ഇരുവര്‍ക്കും കൈമാറുകയായിരുന്നു. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതോടെ മറ്റൊരിടത്തേയ്ക്ക് പോകാന്‍പോലുമാകാതെ ഡ്യുപ്ലിക്കേറ്റ് എടുക്കാന്‍ ശ്രമിച്ച് വരികയായിരുന്നു ഇരുവരും. ഏതായാലും ബാഗ് തിരിച്ചു നല്‍കിയ ആള്‍ക്കും മൂന്നാര്‍ പോലീസിന് നന്ദി പറഞ്ഞാണ് ഇരുവരും ഇവിടെ നിന്നും യാത്രയായത്. നാല് ദിവസത്തെ പരിപാടികള്‍ റദ്ദാക്കിയതിനാല്‍ ഒരാഴ്ച കൂടി കേരളത്തില്‍ താമസിച്ച ശേഷം മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ബ്ലാക്ക്ഷോര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window