Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.80 INR  1 EURO=76.38 INR
ukmalayalampathram.com
Mon 23rd Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
അമ്മയാകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക്
reporter

ന്യൂഡല്‍ഹി: അമ്മയാകണോ വേണ്ടയോ എന്നത് സ്ത്രീകള്‍ക്ക് തീരുമാനിക്കുന്നത് സ്ത്രീകളുടെ അവകാശമെന്ന് സുപ്രീം കോടതി ജഡ്ജ് എ.കെ സിക്രി. സ്ത്രീകളുടെ പ്രത്യൂല്‍പ്പാദനാവകാശം എന്ന വിഷയത്തില്‍ നടന്ന സിംപാസിയത്തില്‍ സംസാരിക്കുകയായിരുന്നു സിക്രി.

നിലവില്‍ സ്ത്രീകള്‍ അമ്മയാകുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് പുരുഷന്‍മാരോ കുടുംബത്തിലെ മുതിര്‍ന്നവരോ ആണ് തീരുമാനിക്കുന്നത്. സ്ത്രീകള്‍ക്ക് അഭിപ്രായം പറയാന്‍ പോലും അവകാശമില്ല. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ യഥേഷ്ടം നടക്കുന്നു.

ഗര്‍ഭധാരണവും ഗര്‍ഭഛിദ്രവും അടക്കം ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്ത്രീകളുടെ ശാരീരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ്. അവരുടെ ശരീരത്തില്‍ നടക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് സ്ത്രീകള്‍ക്ക് പൂര്‍ണ്ണ അധികാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window