Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.58 INR  1 EURO=70.61 INR
ukmalayalampathram.com
Fri 24th Feb 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
'പ്രതിഷേധിച്ചാല്‍ മക്കളെ മോര്‍ച്ചറിയില്‍ കാണേണ്ടി വരു'മെന്ന് നെഹ്‌റു കോളേജ് ചെയര്‍മാന്റെ ഭീഷണി
reporter

 ഒറ്റപ്പാലം: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ കോളേജ് ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥികളുടെ പരാതി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിന് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

തങ്ങളുടെ രക്ഷിതാക്കളെ ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നാല് വിദ്യാര്‍ഥികളാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ പണവും സ്വാധീനവും ഉപയോഗിച്ച് ഒതുക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞുവെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.

'ഇപ്പോള്‍ നിങ്ങളുടെ മക്കളെ കോളേജില്‍ വന്നാല്‍ കാണാന്‍ സാധിക്കും. ഇനി ഹോസ്പിറ്റലിലോ മോര്‍ച്ചറിയിലോ വിദ്യാര്‍ഥികളെ കാണേണ്ട ഗതി വരും' എന്ന് ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയതായി അതുല്‍ ജോസ് എന്ന വിദ്യാര്‍ഥി പറഞ്ഞു. കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട പി ടി എ മീറ്റിങ്ങില്‍ ഈ നാല് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചിരുന്നില്ല. പിന്നീട് ഇവര്‍ക്കായി പ്രത്യേകം വിളിച്ച യോഗത്തിലാണ് ഭീഷണി മുഴക്കിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തെഴുതുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. മാനേജ്‌മെന്റ് പ്രതികാര നടപടി തുടരുന്ന സാഹചര്യത്തില്‍ വലിയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍.

 
Other News in this category

 
 




 
Close Window