Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.11 INR  1 EURO=71.96 INR
ukmalayalampathram.com
Tue 30th May 2017
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് സ്പീക്കര്‍ക്കെതിരേ അവിശ്വാസ പ്രമേയം
reporter

ലണ്ടന്‍: അമെരിക്കല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിര്‍ദിഷ്ട ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലന്നു പ്രഖ്യാപിച്ച സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവിനെതിരെ ഭരണകക്ഷി അംഗങ്ങളുടെ അവിശ്വാസ പ്രമേയം. മുന്‍ മന്ത്രികൂടിയായ കണ്‍സര്‍വേറ്റീവ് എംപി ജയിംസ് റഡ്രിഡ്ജ് ആണ് സ്പീക്കര്‍ക്കെതിരായ അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ഭരണകക്ഷിയിലെ നൂറ്റമ്പതിലേറെ എംപിമാരുടെ പിന്തുണയോടെയാണ് നിര്‍ണായകമായ ഈ നീക്കം. പകുതിയോളംവരുന്ന ഭരണകക്ഷിയംഗങ്ങളുടെ ഈ നീക്കത്തില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. 

ട്രംപിനെ ബ്രിട്ടിഷ് സന്ദര്‍ശനത്തിനു ക്ഷണിച്ച പ്രധാനമന്ത്രി തെരേസ മേയ്ക്കു കനത്ത തിരിച്ചടിയായിരുന്നു സ്പീക്കറിന്റെ പ്രസ്താവന. അതിനാല്‍ ഈ നീക്കത്തെ പ്രധാനമന്ത്രിയും സര്‍ക്കാരും എങ്ങനെ സമീപിക്കുമെന്നത് നിര്‍ണായകമാണ്. സ്പീക്കറുടെ നിലപാടിനെ പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം സ്വാഗതം ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അവിശ്വാസത്തെ പിന്തുണച്ചാല്‍ മാത്രമേ ഇപ്പോഴത്തെ നീക്കം ഫലപ്രാപ്തിയിലെത്തൂ. 

വംശീയ വിരോധിയും സെക്‌സിസ്റ്റുമായ ട്രംപിനെ ബ്രിട്ടിഷ് സന്ദര്‍ശനവേളയില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ ക്ഷണിക്കില്ലെന്നായിരുന്നു സ്പീക്കറുടെ വിവാദ പ്രഖ്യാപനം. ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള അവസരം ആരുടെയും അവകാശമല്ലെന്നും ബഹുമാന്യരായ വ്യക്തികള്‍ക്കു നല്‍കുന്ന ആദരവാണിതെന്നുമായിരുന്നു പിന്നീട് ഇതേക്കുറിച്ചുള്ള സ്പീക്കറുടെ വിശദീകരണം. 

ഇതിനോടകം തന്റെ നിലപാട് വിശദീകരിച്ചും ആവര്‍ത്തിച്ചും പലതവണ രംഗത്തുവന്ന സ്പീക്കര്‍ നിലപാട് മാറ്റുകയോ മയപ്പെടുത്തുകയോ ചെയ്തില്ലെങ്കില്‍ നിലനില്‍പ് അപകടത്തിലാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാല്‍ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത ജോണ്‍ ബെര്‍ക്കോവ് സ്ഥാനം നിലനിര്‍ത്താനായി ഇതിന് തയാറാകാനുള്ള സാധ്യത വിരളമാണ്.

 
Other News in this category

 
 




 
Close Window