Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
Teens Corner
  Add your Comment comment
ജീവിതത്തില്‍ ഏറ്റവും വലിയ പണി കിട്ടിയതിന്റെ ആഘാതത്തിലാണ് ജെന്നിഫെര്‍ ഫിറ്റ്‌സ്‌ജെറാല്‍ഡ്. അതും മുന്‍ കാമുകനും ഏറെ മോഹിച്ചു വാങ്ങിയ കാറും കൊടുത്ത പണി
reporter
ചിക്കാഗോയുടെ ചരിത്രത്തില്‍ ഏറ്റവും ഭീമന്‍ തുക പിഴ അടയ്‌ക്കേണ്ട യുവതിയെന്നാണ് ജെന്നിഫര്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. അനിയന്ത്രിതമായി കാര്‍ പാര്‍ക്ക് ചെയ്തതിന് ഒരു ലക്ഷം ഡോളര്‍ ഏകദേശം 6693642 ലക്ഷം ഇന്ത്യന്‍ രൂപയാണ് ജെന്നിഫര്‍ പിഴ അടയ്‌ക്കേണ്ടത്. ഇത്രയും നാളുകള്‍ക്കിടയില്‍ ഒരു കാര്‍ പാര്‍ക്കിങിന്റെ പേരില്‍ ഭീമന്‍ തുക ആര്‍ക്കും ഫൈന്‍ വന്നിട്ടില്ലെന്ന് അധികൃതരും ജനങ്ങളും പറയുന്നു. ഇതിലെല്ലാം ജെന്നിഫെര്‍ നിരപരാധിയാണെന്നുള്ളതാണ് സത്യം. ജെന്നിഫെറിന് ഈ പണി കൊടുത്ത മുന്‍ കാമുകന്‍ ബ്രാന്റന്‍ പ്രിവു ഇപ്പോള്‍ ലണ്ടനില്‍ സുഖമായി കഴിയുകയും ചെയ്യുന്നു.

2007ലാണ് ജെന്നിഫെറും ബ്രാന്റനും കാര്‍ വാങ്ങിയത്. കാര്‍ ജെന്നിഫെറിന്റെ പേരിലുമായിരുന്നു. 2009ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കാറുമായി ബ്രാന്റന്‍ പോവുകയും ചെയ്തു. പിന്നീട് ഈ കാറിനെപ്പറ്റി ജെന്നിഫെറിന് അറിവില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ യുവതിക്ക് നോട്ടീസ് വന്നു തുടങ്ങി. ഒഹാരോ എയര്‍പോര്‍ട്ടില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ നീക്കണമെന്നായിരുന്നു കത്തില്‍. ആദ്യം അവഗണിച്ചെങ്കിലും പിന്നീട് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും പാര്‍ക്കിങ് ടിക്കറ്റും മറ്റു പേപ്പറുകളും ബ്രാന്റന്റെ പേരിലായിരുന്നതിനാല്‍ അത് സാധിച്ചില്ല. കഴിഞ്ഞ ദിവസം ഒരു ലക്ഷം ഡോളര്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് വന്നതോടെ ജെന്നിഫെര്‍ കോടതിയെ സമീപിച്ചു.

കോടതിയില്‍ വിധിയില്‍ കാര്‍ ജെന്നിഫെറിന്റെ പേരില്‍ ആയതിനാല്‍ ആദ്യപടിയായ 1600 ഡോളര്‍ മാത്രം ബ്രാന്റന്‍ നല്‍കിയാല്‍ മതി. പിന്നീട് എല്ലാ മാസവും 78 ഡോളര്‍ വീതം ഒരു ലക്ഷം ഡോളര്‍ അടയ്ക്കണം. ബ്രാന്റന്‍ ചെയ്ത കുറ്റത്തിന് യുവതിയുടെ കയ്യില്‍ നിന്ന് പിഴ ഈടാക്കുന്നതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.
 
Other News in this category

 
 




 
Close Window