Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
UK Special
  Add your Comment comment
ടെലിവിഷന്‍ ലൈസന്‍സ്: നാലു ദിവസത്തിനുള്ളില്‍ ഒപ്പിട്ടത് 70,000 പേര്‍
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ടെലിവിഷന്‍ കാണാന്‍ ലൈസന്‍സ് എടുക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തില്‍ നാലു ദിവസംകൊണ്ട് ഒപ്പിട്ടത് എഴുപതിനായിരത്തിലേറെ ആളുകള്‍. ഒരുലക്ഷത്തിലധികം ആളുകളുടെ പിന്തുണ ലഭിച്ചാന്‍ ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയാകും. രാജ്യത്തെ എല്ലാ കുടുംബങ്ങളും വര്‍ഷംതോറും 145 പൗണ്ടിലധികം ചെലവഴിച്ചാണ് ടെലിവിഷന്‍ കാണാന്‍ ലൈസന്‍സ് എടുക്കുന്നത്. വികസ്വരരാഷ്ട്രങ്ങളില്‍പോലും ഇല്ലാത്ത ഈ ലൈസന്‍സിങ് സംവിധാനത്തിലൂടെയാണ് ബിബിസി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മാധ്യമങ്ങളുടെ നിലനില്‍പ്. ടെലിവിഷനിലൂടെയോ മറ്റ് ഇലക്ടോണിക് ഉപകരണങ്ങളിലൂടെയോ ബിബിസി ഉള്‍പ്പെടെയുള്ള ചാനലുകളുടെ സംപ്രേഷണം ആസ്വദിക്കണമെങ്കില്‍ ലൈസന്‍സ് അനിവാര്യമാണ്. നിയമപരമായ ബാധ്യതയായതിനാല്‍ ഇതു ലംഘിക്കുന്നവര്‍ക്ക് പിഴയും, പിഴയൊടുക്കാതിരുന്നാല്‍ മൂന്നുമാസം വരെ ജയില്‍ശിക്ഷയും ലഭിക്കാം. പിഴയ്‌ക്കൊപ്പം കോടതിച്ചെലവും ഉപയോക്താക്കള്‍ നല്‍കണം. 

ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദിവസങ്ങള്‍ക്കുമുമ്പ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ വെബ്‌സൈറ്റിലെ പെറ്റീഷന്‍സ് വിഭാഗത്തില്‍ ആഡം ഫിഷര്‍ എന്നയാള്‍ പരാതി റജിസ്റ്റര്‍ ചെയ്തത്. ഇങ്ങനെ റജിസ്റ്റര്‍ ചെയ്യുന്ന പരാതികളിന്മേല്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ ഒപ്പിട്ടാല്‍ ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണു ചട്ടം. ഇത്തരത്തില്‍ കഴിഞ്ഞയാഴ്ച വന്‍ ജനപിന്തുണ ലഭിച്ച പരാതിയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായുള്ളത്. ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വീസ വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിനെ ബ്രിട്ടനിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തില്‍നിന്നും വിലക്കണമെന്നതായിരുന്നു ഇത്. ഇതിന്മേല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഒപ്പിട്ടത് ദശലക്ഷങ്ങളാണ്. ഈ പരാതി ഈ മാസം അവസാനം പാര്‍ലമെന്റ് ചര്‍ച്ചചെയ്യും.

 
Other News in this category

 
 




 
Close Window