Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.24 INR  1 EURO=70.10 INR
ukmalayalampathram.com
Fri 28th Apr 2017
 
 
സിനിമ
  Add your Comment comment
ദിലീപിന്റെ സഹോദരന്‍ സിനിമാ സംവിധാന രംഗത്തേക്ക്
reporter
ദിലീപിന്റെ സഹോദരനും നടനുമായ അനൂപ് സംവിധായകനായും അരങ്ങേറ്റം കുറിച്ചു. 'ലൗവ് അറ്റ് ഫസ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിമാണ് അനൂപിന്റെ ആദ്യ സംവിധാന സംരഭം. പേരില്‍ ഷോര്‍ട്ട് ഫിലിമാണെങ്കില്‍ നിര്‍മ്മാണത്തിലും കഥയിലും ഷോര്‍ട്ട് അല്ലെന്നതു തന്നെയാണ് ഈ അനൂപ് ചിത്രത്തിന്റെ പ്രത്യേകത. വന്‍ മുതല്‍ മുടക്കിലാണ് ചിത്രം എടുത്തിരിക്കുന്നത്. ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നതെല്ലാം പ്രശസ്ത സിനിമ താരങ്ങള്‍.

ടിഎന്‍ സുരാജ് ഒരുക്കിയ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയത് അനൂപ് തന്നെയാണ്. സംഗീതം ഗോപി സുന്ദര്‍, ക്യാമറ വിനോദ് ഇല്ലംപള്ളി, എഡിറ്റിങ് റിയാസ് തുടങ്ങിയവരും ചിത്രത്തിനായി ഒന്നിക്കുന്നു. പുലിമുരുകന്റെ ആര്‍ട്ട് ഡയറക്ടര്‍ ജോസഫ് നെല്ലിക്കലാണ് ചിത്രത്തിന്റെ സെറ്റ് ഒരുക്കിയത്. ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി മാഫിയ ശശിയാണ്. സമ്പൂര്‍ണ്ണ ത്രില്ലറായ ലൗവ് അറ്റ് ഫസ്റ്റില്‍ അപ്പു, ജോജി, ശ്രുതി, പ്രിന്‍സ്, റാഫേല്‍ എന്നിവരാണ് താരങ്ങള്‍. ഫെബ്രുവരി 13ന് രാത്രി ഏഴ് മണിക്ക് ചിത്രം റിലീസ് ചെയ്യും.
 
Other News in this category

 
 




 
Close Window