Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.11 INR  1 EURO=71.96 INR
ukmalayalampathram.com
Tue 30th May 2017
 
 
UK Special
  Add your Comment comment
ട്രംപിന്റെ ബ്രിട്ടീഷ് സന്ദര്‍ശന തീയതി മാറ്റിയേക്കും, പാര്‍ലമെന്റ് സമ്മേളിക്കാത്ത സമയത്ത് ആകാന്‍ സാധ്യത
reporter

ലണ്ടന്‍: അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബ്രിട്ടീഷ് സന്ദര്‍ശന തീയതിയില്‍ മാറ്റം വരാന്‍ സാധ്യത. പാര്‍ലമെന്റ് സമ്മേളിക്കാത്ത സമയത്ത് സന്ദര്‍ശനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. രാജ്ഞിയുടെ ക്ഷണപ്രകാരമാണ് ട്രംപിന്റെ സന്ദര്‍ശനമെങ്കിലും അദ്ദേഹത്തെ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവിന്റെ പ്രഖ്യാപനം വിവാദം ഉയര്‍ത്തുകയും സ്പീക്കര്‍ക്കെതിരെ ഭരണകക്ഷിയംഗങ്ങള്‍ തന്നെ അവിശ്വാസത്തിന് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നീക്കമെന്ന് 'ദ് ഗാര്‍ഡിയന്‍' റിപ്പോര്‍ട്ടു ചെയ്തു. ഈ വര്‍ഷം ഓഗസ്റ്റ് സെപ്റ്റംബറില്‍ ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതു സംബന്ധിച്ച് ബക്കിങ്ഹാം കൊട്ടാരത്തിലെയും വൈറ്റ് ഹൗസിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിവരികയാണെന്നും 'ദ് ഗാര്‍ഡിയന്‍ 'റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം, സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഏഴു മുസ്‌ലിം രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് യുഎസില്‍ പ്രവേശനം നിരോധിക്കുന്ന ട്രംപിന്റെ ഉത്തരവ് ബ്രിട്ടനില്‍ എതിര്‍പ്പ് സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് സ്പീക്കറുടെ തീരുമാനം.

വര്‍ഗീയതക്കും ലിംഗ വിവേചനത്തിനും എതിരായ പാര്‍ലമെന്റിന്റെ പ്രഖ്യാപിത നിലപാടുകളാണ് ജോണ്‍ ബെര്‍ക്കോവ് ട്രംപിനെ എതിര്‍ക്കാനുള്ള കാരണം. കുടിയേറ്റ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് മുമ്പേ ട്രംപിന്റെ നയങ്ങളെ താന്‍ എതിര്‍ത്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ ട്രംപിനെതിരായ പ്രതിഷേധം വര്‍ധിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം, യുഎസുമായുള്ള ബന്ധത്തെ മാനിക്കുന്നതായും നയതന്ത്ര സന്ദര്‍ശനത്തിന് എതിരല്ലെന്നും ജോണ്‍ ബെര്‍കോ വ്യക്തമാക്കി. കുടിയേറ്റത്തിന് വിലക്കും ഏഴുരാജ്യങ്ങള്‍ക്ക് വീസ നിരോധനവും ഏര്‍പ്പെടുത്തിയത് ട്രംപിനോടുള്ള തന്റെ എതിര്‍പ്പ് വര്‍ധിപ്പിക്കുന്നുണ്ടെന്നും സ്പീക്കര്‍ തുറന്നടിച്ചിരുന്നു.

 
Other News in this category

 
 




 
Close Window