Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
പോസ്റ്റ് ഓഫിസ് വഴി പാസ്‌പോര്‍ട്ട്: കേരളത്തില്‍ പത്തനംതിട്ടയിലും കാസര്‍ഗോട്ടും
reporter

ന്യൂഡല്‍ഹി: പോസ്റ്റ് ഓഫിസ് വഴി പാസ്‌പോര്‍ട്ട് വിതരണം ചെയ്യുന്ന പദ്ധതിക്ക് കേരളത്തില്‍ തുടക്കമാകുന്നു. ആദ്യഘട്ടമെന്ന നിലയില്‍ പത്തനംതിട്ടയിലും കാസര്‍ഗോട്ടുമായിരിക്കും പദ്ധതി നടപ്പാക്കുക. രാജ്യത്തെമ്പാടും 56 പോസ്റ്റോഫീസുകളില്‍ ഇതിനുള്ള സൗകര്യമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം തപാല്‍ വകുപ്പുമായി കൈകോര്‍ത്ത് പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ഹെഡ് പോസ്റ്റോഫീസുകളില്‍ ഇത് നടപ്പാക്കിയതിനു ശേഷമാണ് ഇപ്പോള്‍ കൂടുതല്‍ ഇടങ്ങളിലേയ്ക്കുകൂടി വ്യാപിപ്പിക്കുന്നത്.

കേരളം കൂടാതെ കര്‍ണാടകം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലടക്കം ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുത്ത പോസ്റ്റോഫീസുകളില്‍ പുതിയ സേവനം ലഭ്യമാകും. പദ്ധതി പ്രവര്‍ത്തന സജ്ജമായാല്‍, ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഈ പോസ്റ്റോഫീസ് പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളിലെത്തി ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

പരീക്ഷണാടിസ്ഥാനത്തില്‍ കര്‍ണാടകത്തിലെ മൈസൂരുവിലും ഗുജറാത്തിലെ ദഹോദിലുമാണ് ജനുവരിയില്‍ പദ്ധതി നടപ്പാക്കിയിരുന്നത്. രണ്ടിടങ്ങളിലും പദ്ധതി പൂര്‍ണ വിജയമായിരുന്നെന്ന് വിദേശകാര്യ മന്ത്രാല്യം അറിയിച്ചു. ഇവിടങ്ങളിലെ ഓരോ പോസ്റ്റ് ഓഫീസുകളിലും ദിവസം 100 പേര്‍ക്കുവീതം പാസ്പോര്‍ട്ട് സംബന്ധമായ സേവനം ലഭ്യമാകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window