Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.22 INR  1 EURO=73.14 INR
ukmalayalampathram.com
Wed 28th Jun 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ലോ അക്കാദമിയുടെ പ്രവേശന കവാടം റവന്യൂ വകുപ്പ് പൊളിച്ചുനീക്കി
reporter

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിന്റെ പ്രധാനക വാടത്തിന്റെ തൂണുകള്‍ റവന്യൂ വകുപ്പ് അധികൃതര്‍ പൊളിച്ചുനീക്കി. പുറമ്പോക്ക് ഭൂമിയിലാണ് അക്കാദമിയുടെ പ്രധാന കവാടമെന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കവാടം പൊളിച്ചു നീക്കാന്‍ അക്കാദമിക്ക് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ കവാടത്തിന്റെ ഗെയിറ്റും ബോര്‍ഡും മാത്രമാണ് അക്കാദമി നീക്കം ചെയ്തത്. കവാടം പൂര്‍ണമായും പൊളിച്ചുനീക്കാന്‍ അനുവദിച്ചിരുന്ന 24 മണിക്കൂര്‍ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് റവന്യൂ വകപ്പ് നേരിട്ട് കോണ്‍ക്രീറ്റ് തൂണുകള്‍ ഉള്‍പ്പെടെയുള്ളവ പൊളിച്ചു മാറ്റുകയായിരുന്നു.

ജല അതോറിറ്റിയുടെ ഭൂമിയിലുള്ള അക്കാദമിയുടെ പ്രധാന കവാടം പൊളിച്ച് നീക്കാനാണ് റവന്യൂ വകുപ്പ് സെക്രട്ടറി നോട്ടീസ് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറിനകം പൊളിച്ച് നീക്കണമെന്നായിരുന്നു നിര്‍ദേശം. വ്യവസ്ഥ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കാന്റീനും സഹകരണ ബാങ്കും പ്രവര്‍ത്തിക്കുന്ന കെട്ടിടം ഏറ്റെടുക്കാനും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരത്തെ ഉത്തരവിട്ടിരുന്നു.

 
Other News in this category

 
 




 
Close Window