Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.64 INR  1 EURO=70.58 INR
ukmalayalampathram.com
Thu 23rd Mar 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ശശികല നിരാഹാരത്തിന്; ഭൂരിപക്ഷം തെളിയിക്കുമെന്ന് പനീര്‍ശെല്‍വം
reporter

ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ഗവര്‍ണറുടെ നിലപാടില്‍ പ്രതിഷേധിച്ച് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല ഉടന്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് സൂചന. തന്നോടൊപ്പമുള്ള എം.എല്‍.എ മാരെ കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലെത്തി ഇന്നലെ സന്ദര്‍ശിച്ച ശശികല ഇതുമായി ബന്ധപ്പെട്ട് അവരുമായി ചര്‍ച്ച നടത്തിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

തമിഴ്‌നാടിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉടന്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ എന്ത് ചെയ്യാന്‍ തങ്ങള്‍ക്കറിയാമെന്ന് തെളിയിക്കുമെന്ന് ഇന്നലെ മാധ്യമങ്ങളെ കണ്ട ശശികല വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് എം.എല്‍.എ മാര്‍ താമസിച്ചിരുന്ന റിസോര്‍ട്ടിലെത്തി ശശികല എം.എല്‍.എ മാരെ കണ്ടത്. 128 എം.എല്‍.എ മാര്‍ റിസോര്‍ട്ടിലുണ്ടെന്നാണ് ഇന്നലെയറിച്ചതെങ്കിലും 94 എം.എല്‍.എ മാര്‍ മാത്രമാണ് ഇവിടെയുള്ളതെന്നാണ് അറിയുന്നത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്നെങ്കിലും ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കില്‍ എം.എല്‍.എ മാരോടൊപ്പമായിരിക്കും ശശികല നിരാഹാരമിരിക്കുകയെന്നാണ് സൂചന.

ഇതേ സമയം കാവല്‍ മുഖ്യമന്ത്രിയായ ഒ.പനീര്‍ശെല്‍വത്തിന്റെ പക്ഷത്തേക്ക് കൂടുതല്‍ എം.എല്‍.എ മാര്‍ പിന്തുണയുമായെത്തുന്നത് ശശികല പക്ഷത്തിന് വലിയ തിരിച്ചടിയുണ്ടാക്കുന്നുണ്ട്. ഇതുവരെ ശശികല പക്ഷത്തു നിന്ന് മാത്രം ഏഴ് എം.എല്‍.എ മാര്‍ ഇപ്പോള്‍ പനീര്‍ശെല്‍വം ക്യാമ്പിലേക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ.പാണ്ടിരാജനാണ് ഇപ്പോള്‍ അവസാനമായി പനീര്‍ശെല്‍വം പക്ഷത്തേക്ക് ചേക്കേറിയിട്ടുള്ളത്. 

118 എം.എല്‍.എ മാരുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമെങ്കിലും നിലവില്‍ 130 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ശശികല അവകാശപ്പെടുന്നത്. എന്നാല്‍ 94 പേരുടെ പിന്തുണ മാത്രമാണ് ശശികലയ്ക്ക് ഇപ്പോഴുള്ളതെന്നും തങ്ങള്‍ ഉടന്‍ ഭൂരിപക്ഷം തെളിയിച്ച് അധികാരത്തില്‍ വരുമെന്നുമാണ് പനീര്‍ശെല്‍വം പക്ഷത്തിന്റെ അവകാശ വാദം. വിദ്യാഭ്യാസമന്ത്രി പാണ്ടിരാജനടക്കമുള്ള ഏഴ് എം.എല്‍.എ മാര്‍ക്ക് പുറമെ 

സിറ്റിങ്ങ് എം.പി മാരായ ഡോ.വി.മൈത്രേയന്‍, പി.എച്ച് പാണ്ട്യന്‍, ഇ.മധുസൂദനന്‍, സി.പൊന്ന്യന്‍ എന്നിവരും ഇന്ന് രാവിലയോടെ തൂത്തുക്കുടി എം.പി സെങ്കുട്ടുവന്‍, വേലൂര്‍ എം.പി ജയ്‌സിംഗ് ത്യാഗരാജ്, പെരുമ്പല്ലൂര്‍ എം.പി മരുതുരാജ എന്നിവരാണ് പനീര്‍ശെല്‍വം പക്ഷത്തിന് പിന്തുണയുമായെത്തിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window