Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് എയര്‍വെയ്‌സുകാര്‍ വീണ്ടും സമരത്തിലേക്ക്, ഇക്കുറി നാലു ദിവസം
reporter

ലണ്ടന്‍: ഇടവേളയ്ക്ക് ശേഷം ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാര്‍ വീണ്ടും സമരത്തിന് തയാറെടുക്കുന്നു. ഇക്കുറി നാലു ദിവസം നീണ്ടു നില്‍ക്കുന്ന സമരത്തിനാണ് തയാറെടുക്കുന്നത്. ഈ മാസം 17 മുതല്‍ 20 വരെയാണ് സമരം. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് സമരം. മിക്സഡ് ഫ്‌ളീറ്റ് യുണൈറ്റിനു കീഴിലുള്ളവരാണ് പണിമുടക്കിനൊരുങ്ങുന്നത്. ഇപ്പോഴത്തെ ശമ്പളം അപര്യാപ്തമാണെന്നും തങ്ങള്‍ക്ക് മറ്റു ജോലികള്‍ തേടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പലവട്ടം അധികൃതര്‍ക്കു മുന്നിലെത്തിയിട്ടും അനുകൂല പ്രതികരണമുണ്ടായില്ലെന്നും ജീവനക്കാര്‍ പറയുന്നു. 

ജനുവരിയിലും ഈമാസം ആദ്യദിവസങ്ങളിലും ഇതേ ആവശ്യം ഉന്നയിച്ച് യുണൈറ്റ് അംഗങ്ങള്‍ സമരം ചെയ്തിരുന്നു. 14 നു ചേരുന്ന യോഗത്തിനുശേഷം സമരക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും സമരദിവസങ്ങളിലെ സര്‍വീസ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ യോഗശേഷം അറിയിക്കുമെന്നുമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതര്‍ പറയുന്നത്. തങ്ങള്‍ മുന്നോട്ടുവച്ച ശമ്പളവര്‍ധന സ്ഥാപനത്തില്‍ പണിയെടുക്കുന്ന ഭൂരിപക്ഷം ജീവനക്കാരും സമ്മതിച്ചതാണെന്നും എന്നിട്ടും സമരവുമായി മുന്നോട്ടുപോകാനുള്ള യുണൈറ്റിന്റെ തീരുമാനം ഖേദകരമാണെന്നും കമ്പനി അധികൃതര്‍ പറയുന്നു. 

ബ്രിട്ടീഷ് എയര്‍വേയ്‌സിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ഇത് കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാക്കുക. നേരത്തേ നടത്തിയ സമരങ്ങള്‍ യാത്രക്കാരെ ഏറെ വലച്ചിരുന്നു. കടുത്ത മൂടല്‍മഞ്ഞും ജീവനക്കാരുടെ സമരവും കാരണം യാത്രക്കാര്‍ ഏറെ ദുരിതമനുഭവിച്ചിരുന്നു.

 
Other News in this category

 
 




 
Close Window