Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
UK Special
  Add your Comment comment
ഒടുവില്‍ തിരികെ കിട്ടി 150 വര്‍ഷം പഴക്കമുള്ള വിവാഹവസ്ത്രം
reporter

ലണ്ടന്‍: സമൂഹമാധ്യമത്തിലൂടെ നടത്തിയ അഭ്യര്‍ഥന ഫലം കണ്ടു. തലമുറകളായി കൈമാറി ലഭിച്ചതും 150 വര്‍ഷം പഴക്കമുള്ളതുമായ കുടുംബ വിവാഹവസ്ത്രം തിരിച്ചുകിട്ടി. സ്‌കോട്ട്‌ലന്‍ഡിലെ ടെസ് നേവാളിന്റെ മുതു മുത്തശ്ശിയുടെ ഗൗണാണ് തിരിച്ചുകിട്ടിയിരിക്കുന്നത്. 1870ല്‍ നിര്‍മിച്ച ഈ വിവാഹ ഗൗണ്‍ ടെസ് നേവാളിന്റെ കുടുംബസ്വത്തായിരുന്നു. ഇരുപത്തിയൊമ്പതുകാരിയായ ടെസ് 2016ല്‍ വിവാഹിതയായപ്പോഴും ഇതേ ഗൗണാണ് ഉപയോഗിച്ചത്.

വിവാഹത്തിന് ഉപയോഗിച്ചശേഷം ഡ്രൈക്‌ളീനിങ്ങിന് നല്‍കിയ ഗൗണ്‍ നഷ്ടപ്പെടുകയായിരുന്നു. ഡ്രൈക്‌ളീനിങ് കട സാമ്പത്തിക പരാധീനതമൂലം അടച്ചുപൂട്ടിയതാണ് ഗൗണ്‍ നഷ്ടപ്പെടാന്‍ കാരണം. എന്നാല്‍, ഇതു സംബന്ധിച്ച് തന്റെ ദുഃഖം അറിയിച്ച് ടെസ് സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് രണ്ടു ലക്ഷത്തിലധികം പേര്‍ ഷെയര്‍ ചെയ്തു. ഡ്രൈക്‌ളീനിങ് കട പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തെ ഭൂഉടമ കടയില്‍ നടത്തിയ പരിശോധനയിലാണ് ഗൗണ്‍ കണ്ടെത്തിയത്. സമൂഹമാധ്യമ പോസ്റ്റ് വഴിയാണ് ഗൗണ്‍ നഷ്ടപ്പെട്ട കാര്യം ഭൂഉടമ അറിഞ്ഞത്. ഏതായാലും വര്‍ഷങ്ങള്‍ പഴക്കമുള്ള ഗൗണ്‍ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ടെസ്. ഗൗണ്‍ തിരിച്ചുകിട്ടിയെന്ന് അറിഞ്ഞപ്പോള്‍ അമ്മയ്ക്കും അച്ഛനും ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നുവെന്നും ടെസ് പറഞ്ഞു.


 
Other News in this category

 
 




 
Close Window