Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.25 INR  1 EURO=69.85 INR
ukmalayalampathram.com
Wed 26th Apr 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ആരെയും പൂട്ടിയിട്ടിട്ടില്ല; എംഎല്‍എമാരെ അണിനിരത്തി ശശികല
reporter

ചെന്നൈ: താന്‍ ആരെയും പൂട്ടിയിട്ടില്ലെന്ന് ശശികല. ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പമാണ് അവര്‍ മാധ്യമങ്ങളെ കണ്ടത്.

സ്വന്തം താല്‍പ്പര്യ പ്രകാരമാണ് എംഎല്‍എമാര്‍ തനിക്കൊപ്പം നില്‍ക്കുന്നത്. ചിലര്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തുന്നുണ്ട്. എംഎല്‍എമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഇല്ല. പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അത് ആരാണെന്ന് അറിയാം. തെറ്റായ വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എഐഎഡിഎംകെ ഒരു കുടുംബം പോലെ ഒറ്റക്കെട്ടാണ്. 

പാര്‍ട്ടിയുടെ ശത്രുക്കള്‍ കള്ളം പ്രചരിപ്പിക്കുയാണ്. എംഎല്‍എമാര്‍ അവരുടെ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. അവര്‍ കുടുംബത്തോടും കുട്ടികളോടും സ്ഥിരമായി സംസാരിക്കുന്നുണ്ടെന്നും ശശികല പറഞ്ഞു. എംഎല്‍എമാര്‍ കുടുംബത്തെ പോലും ഉപേക്ഷിച്ചാണ് ഇവിടെ കഴിയുന്നത്. ഇത് അവര്‍ക്ക് പാര്‍ട്ടിയോടുള്ള ആത്മാര്‍ഥതയാണ് കാണിക്കുന്നതെന്നും ശശികല പറഞ്ഞു.

ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുമെന്നു പറഞ്ഞ അവര്‍, മന്ത്രിസഭ രൂപീകരിക്കാന്‍ തന്നെ വിളിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും ശശികല അവകാശപ്പെട്ടു. 

എത്ര എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്ന ചോദ്യത്തിന് എണ്ണിനോക്കാനായിരുന്നു ശശികല പറഞ്ഞത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി കാത്തിരുന്ന് കാണാമെന്നും ശശികല കൂട്ടിച്ചേര്‍ത്തു. 

 
Other News in this category

 
 




 
Close Window