Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.00 INR  1 EURO=70.33 INR
ukmalayalampathram.com
Sun 26th Feb 2017
 
 
UK Special
  Add your Comment comment
ഹിജാബ് വില്‍ക്കാനായി രാജ്യത്തെ ആദ്യ എക്‌സ്‌ക്ലൂസീവ് ഷോറൂം
reporter

ലണ്ടന്‍: വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഹിജാബും മുഖപടവും പര്‍ദയും നിരോധിക്കുമ്പോള്‍ യുകെയില്‍ ആദ്യമായി ഇതുമാത്രം വില്‍ക്കാന്‍ പ്രത്യേക കട ആരംഭിക്കുന്നു. ലണ്ടനില്‍ ഡെബെന്‍ഹാം എന്ന സ്ഥാപനമാണ് ആരംഭിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. മുസ്ലിംകള്‍ക്കു മാത്രമായിട്ടാണ് ഈ കട. മുസ്ലിംകള്‍ ധരിക്കുന്ന വിവിധ തരം വസ്ത്രങ്ങളും ഈ കടയില്‍ ലഭ്യമാണ്. ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലാണ് കടയുടെ പ്രവര്‍ത്തനം. ആബ് എന്ന ബ്രാന്‍ഡാണ് വില്‍ക്കുന്നതെന്ന് കടയുടമ അറിയിച്ചു. ആദ്യഘട്ടത്തില്‍ ലണ്ടനിലാണ് ഇത് ആരംഭിക്കുന്നതെങ്കിലും പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും ആലോചനയുണ്ട്.

ബെര്‍മിങ്ഹാമിലെ ബുള്‍റിങ് സെന്റര്‍, ഷെപ്പേര്‍ഡ് ബുഷിലെ വെസ്റ്റ്ഫീല്‍ഡ്, മാഞ്ചസ്റ്ററിലെ ട്രഫോള്‍ഡ് സെന്റര്‍, ലെസസ്റ്ററിലെ ഹൈക്രോസ് ഷോപ്പിങ് സെന്റര്‍ എന്നിവിടങ്ങളിലാണ് ഈ കടകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് വിദേശത്തേക്കും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ദുബായി, കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റിന്‍, ഇറാന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഈ ബ്രാന്‍ഡ് അവതരിപ്പിക്കും. ഫാഷനും പാരമ്പര്യവും സമന്വയിപ്പിച്ചുള്ളതാണ് ഈ വസ്ത്രങ്ങളെന്ന് ഇവര്‍ അറിയിച്ചു. ആബ് എന്ന വാക്കിന് പേര്‍ഷ്യയില്‍ വെള്ളം എന്നാണ് അര്‍ഥം.


 
Other News in this category

 
 




 
Close Window