Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.64 INR  1 EURO=70.58 INR
ukmalayalampathram.com
Thu 23rd Mar 2017
 
 
UK Special
  Add your Comment comment
ട്രംപ് വരാതിരിക്കുന്നതാവും നല്ലത്, ഇല്ലെങ്കില്‍ നേരിടുക പ്രതിഷേധക്കടല്‍
reporter

ലണ്ടന്‍: ഒരാള്‍ക്കെതിരേ യുകെയിലെ ജനത ഇതുപോലെ ഒറ്റക്കെട്ടായി ഇറങ്ങിയിട്ടുണ്ടാവില്ല. അതുപോലെ എതിര്‍പ്പാണ് അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട്. ട്രംപ് അധികം താമസിയാതെ ബ്രിട്ടനില്‍ എത്തുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ കടലായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം അടുത്തതോടെ ഇത് കൂടുതല്‍ ശക്തമായി. ട്രംപിനെ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് യുകെ സ്പീക്കര്‍ വ്യക്തമാക്കിയതോടെ ഈ പ്രതിഷേധം കൂടുതല്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്. 

ബര്‍മിംഗ്ഹാമില്‍ ട്രംപ് എത്തുമെന്ന് വിവരം ലഭിച്ചതോടെ അവിടുത്തെ പ്രാദേശിക രാഷട്രീയ നേതാക്കളും ആക്റ്റിവിസ്റ്റുകളും പ്രതിഷേധത്തിലാണ്. ഇവിടെ ട്രംപിനെ വരവേല്‍ക്കുന്നത് തെരുവുകള്‍ നിറഞ്ഞ പ്രതിഷേധ റാലികളോടെയായിരിക്കുമെന്ന് ഇവര്‍ പറയുന്നു. ലണ്ടനിലെ നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ പ്രതിഷേധ റാലി നടക്കുമെന്ന് വ്യക്തമായതോടെയാണ് ബര്‍മിംഗ്ഹാമില്‍ സന്ദര്‍ശനത്തിനുള്ള ആശയം ബ്രിട്ടീഷ് അധികൃതര്‍ വൈറ്റ് ഹൗസിന് കൈമാറിയത്.

ട്രംപിനും അദ്ദേത്തിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനു തങ്ങളുടെ നഗരത്തിലേക്ക് പ്രവേശനമില്ലെന്ന് ബര്‍മിംഗ്ഹാം ലേഡിവുഡ് എംപിയും ലേബര്‍ പാര്‍ട്ടി പ്രതിനിധിയുമായ ഷബാന മെഹ്മൂദ് പറഞ്ഞു. വൈവിധ്യങ്ങളുമുള്ള നഗരമാണ് ബര്‍മിംഗ്ഹാം. എല്ലാ വിശ്വാസങ്ങളും പുലര്‍ത്തുന്നവര്‍ താമസിക്കുന്ന സ്ഥലം. അവിടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ഥാനമില്ല- അവര്‍ വ്യക്തമാക്കി.

വംശീയവാദിയും സ്ത്രീവിരുദ്ധനുമായ ട്രംപ് തന്റെ അധികാരം ഉപയോഗിക്കുന്നത് വിഘടിപ്പിക്കാനാണെന്നായിരുന്നു ഹാള്‍ ഗ്രീന്‍ വാര്‍ഡ് ലേബര്‍ കൗണ്‍സിലര്‍ കെറി ജെന്‍കിന്‍സ് പറഞ്ഞത്. ബര്‍മിംഗ്ഹാമിലേക്ക് ട്രംപ് വന്നാല്‍ താനും സഹപ്രവര്‍ത്തകരും പ്രക്ഷോഭത്തിനു മുന്നിലുണ്ടാവും എന്ന് അദ്ദേഹം പറഞ്ഞു. നിരവധി സാമൂഹ്യപ്രവര്‍ത്തകരും ബര്‍മിംഗ്ഹാമില്‍ ട്രംപിന്റെ സന്ദര്‍ശനത്തെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


 

 
Other News in this category

 
 




 
Close Window