Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.57 INR  1 EURO=69.99 INR
ukmalayalampathram.com
Thu 27th Apr 2017
 
 
UK Special
  Add your Comment comment
ഇന്തോ-ബ്രിട്ടീഷ് സാംസ്‌കാരിക വര്‍ഷാചരണ പരിപാടി ഈ മാസം 27 ന്
reporter

ലണ്ടന്‍: ഇന്തോ- ബ്രിട്ടീഷ് സാംസ്‌കാരിക വര്‍ഷാചരണ പരിപാടി ഈ മാസം 27ന് ബക്കിങ്ഹാം കൊട്ടാരത്തില്‍ നടക്കും. ബ്രിട്ടീഷ് രാജ്ഞി എലിസബത്തായിരിക്കും വിരുന്നിന് ആതിഥേയത്വം വഹിക്കുക. ഇരുരാജ്യങ്ങളില്‍ നിന്നും ക്ഷണിക്കപ്പെടുന്ന മന്ത്രിമാരുള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ വംശജയായ ബ്രിട്ടിഷ് മന്ത്രി പ്രീതി പട്ടേല്‍ അറിയിച്ചു. 

ഇന്ത്യ സ്വതന്ത്രയായതിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈവര്‍ഷം തുടക്കം കുറിക്കുന്ന പരിപാടി അഭിമാനകരമാണെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വൈ.കെ. സിന്‍ഹ പറഞ്ഞു. ഈ ഒരു അവസരത്തില്‍ ഇരുരാജ്യങ്ങളും കൈകോര്‍ത്ത് ആഘോഷിക്കുന്നത് വളരെ നല്ലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിരുന്നിനോടനുബന്ധിച്ച് വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാപരിപാടികളുടെ അവതരണവും ഉണ്ടാവും. 

കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഭയകക്ഷി വ്യാപാരം 14 ബില്യണ്‍ ഡോളര്‍ കടന്നിരുന്നു. ഇക്കൊല്ലം ഇത് 20 ബില്യണ്‍ ഡോളറാക്കുകയാണ് ലക്ഷ്യം. യുകെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ ഇന്ത്യയുമായുള്ള വ്യാപാരം കൂടുതല്‍ ദൃഢമാകുമെന്നാണ് പ്രതീക്ഷ. ഇത് ഇരുരാജ്യങ്ങളുടെയും സാമ്പത്തിക മേഖലയ്ക്ക് ഏറെ ഗുണം ചെയ്യും.

 
Other News in this category

 
 




 
Close Window