Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Jan 2018
 
 
UK Special
  Add your Comment comment
ലോട്ടറി അടിച്ചു ജീവിതം തകര്‍ന്നു, നടത്തിപ്പുകാര്‍ക്കെതിരേ പരാതി നല്‍കി പെണ്‍കുട്ടി
reporter

ലണ്ടന്‍: ലോട്ടറി അടിച്ചു ജീവിതം തകര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ലോട്ടറി നടത്തിപ്പുകാര്‍ക്കെതിരേ പരാതി നല്‍കി. സംഭവം യുകെയില്‍ തന്നെ. ചെറുപ്രായത്തില്‍ ലോട്ടറി അടിച്ചത് തന്റെ ജീവിതം തകര്‍ക്കാന്‍ ഇടയാക്കിയെന്ന് ജെയ്ന്‍ പാര്‍ക്ക്. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ലോട്ടറി ജേതാവാണ് ജെയ്ന്‍ പാര്‍ക്ക്. തനിക്കുണ്ടായ പ്രശ്നങ്ങള്‍ക്കു കാരണക്കാര്‍ ലോട്ടറി നടത്തിപ്പുകാരായ കാമലോട്ട് ആണെന്നു കാട്ടി കേസ് കൊടുക്കാനാണ് ജെയ്ന്‍ ആലോചിക്കുന്നത്. ഇഷ്ടം പോലെ പണമുണ്ടെന്നത് ഒഴിച്ചാല്‍ ജീവിതം ശൂന്യമാണ്. പിന്നെന്താണ് ജീവിതത്തിന്റെ അര്‍ഥമെന്നാണ് ജെയ്ന്‍ ചോദിക്കുന്നത്. പണത്തെ സ്നേഹിക്കാത്ത ഒരു കാമുകനെ കണ്ടെത്താന്‍ പോലും പ്രയാസമാണ്. ഇതിന്റെ പേരില്‍ മുന്‍ കാമുകനുമായി തെറ്റിപ്പിരിഞ്ഞതിന്റെ വിഷമവും ജെയ്ന്‍ മറച്ചു വയ്ക്കുന്നില്ല. 

2013ല്‍ പതിനേഴാം വയസിലാണ് ഭാഗ്യം ലോട്ടറിയുടെ രൂപത്തില്‍ ജെയ്നിനെ തേടിയെത്തിയത്. ആദ്യമായി എടുത്ത ലോട്ടറിയിലൂടെ പത്തുലക്ഷം പൗണ്ടാണ് (ഏകദേശം 8.5 കോടി രൂപ) ജെയ്നിനു സ്വന്തമായത്. എന്നാല്‍ ലോട്ടറിയെടുക്കേണ്ടായിരുന്നു എന്നാണു താന്‍ ചിന്തിക്കുന്നതെന്ന് ജെയ്ന്‍ പറയുന്നു. തീരെ ചെറുപ്പത്തില്‍ ഇത്രയും പണം നിനച്ചിരിക്കാതെ കൈവന്നതോടെ താന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായി. ലോട്ടറി അടിച്ചപ്പോള്‍ കരുതിയത് ജീവിതം ഇപ്പോഴത്തേക്കാള്‍ പത്തിരട്ടിയെങ്കിലും മെച്ചപ്പെടുമെന്നാണ്. എന്നാല്‍ അതു പത്തിരട്ടി മോശമാകുകയാണു ചെയ്തതെന്നും ജെയ്ന്‍ പറയുന്നു. 

 
Other News in this category

 
 




 
Close Window