Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.57 INR  1 EURO=69.99 INR
ukmalayalampathram.com
Thu 27th Apr 2017
 
 
അസോസിയേഷന്‍
  Add your Comment comment
യുകെയില്‍ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനും യുകെയില്‍ സംസ്‌കരിക്കാനും 'യുക്മ സ്വാന്തനം'
reporter

ലണ്ടന്‍: യുകെയില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും അല്ലാത്തവ യുകെയില്‍ സംസ്‌കരിക്കാനും ആവശ്യമായ സഹായം ലഭ്യമാക്കാന്‍ യുക്മ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. യുക്മ സ്വാന്തനം എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതി പ്രകാരം ഇതിന് ആവശ്യമായ എല്ലാ പ്രാഥമിക ചെലവുകളും ഇവരെടുക്കും. ഇതിനായി 2500 പൗണ്ട് നീക്കിവയ്ക്കാനും തീരുമാനമായി. വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ യുക്മയുടെ 2017 -2019 പ്രവര്‍ത്തനവര്‍ഷങ്ങളിലേക്കുള്ള ഭരണ സമിതിയുടെ ആദ്യയോഗത്തിലാണ് സുപ്രധാന തീരുമാനം. പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 

അപ്രതീക്ഷിതമായ മരണങ്ങളില്‍ തകര്‍ന്നു പോകുന്ന കുടുംബത്തിന് കരുണയുടെ കൈത്താങ്ങുകളാകുവാനാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് യുക്മ അറിയിച്ചു. 'യുക്മ സാന്ത്വനം' എന്ന പേരില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ ബൃഹത്തായ പദ്ധതി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് നടപ്പിലാക്കുന്നത്. പദ്ധതിയിലേക്കുള്ള ആദ്യ ധന സമാഹാരം എന്നനിലയില്‍ ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍ക്കിടയില്‍നിന്നും മാത്രമായി യോഗമധ്യേ 2500 പൗണ്ട് സമാഹരിക്കുകയുണ്ടായി.

 
Other News in this category

 
 




 
Close Window