Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.22 INR  1 EURO=73.14 INR
ukmalayalampathram.com
Wed 28th Jun 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ചിന്നമ്മയുടെ ' ജയില്‍' നിന്ന് ഒരു എംഎല്‍എകൂടി വേഷം മാറി, മതില്‍ ചാടി ഒപിഎസിനൊപ്പം
reporter

ചെന്നൈ: അണ്ണാഡിഎംകെ രാഷ് ട്രീയത്തിന്റെ ഭാവി നിശ്ചയിക്കുന്ന വിധി വരാനിരിക്കെ ശശികല ക്യാമ്പില്‍ നിന്നും സാഹസികമായി രക്ഷപെട്ട് ഒരു എം.എല്‍.എ പനീര്‍ശെല്‍വം ക്യാമ്പിലെത്തി. കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നവരിലുണ്ടായിരുന്ന മധുര എം.എല്‍.എ ശരവണനാണ് മറുകണ്ടം ചാടിയത്.

ഗ്രീന്‍വെയ്‌സ് റോഡിലെ പനീര്‍ശെല്‍വത്തിന്റെ വസതിയിലെത്തി പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തിലാണ് സിനിമരംഗങ്ങളെ വെല്ലുന്ന സാഹസികത അദ്ദേഹം വിവരിച്ചത്. സ്വയം രൂപം മാറി, വേഷ പ്രച്ഛന്നനായി, മതില്‍ ചാടി കടന്നാണ് പനീര്‍ശെല്‍വം ക്യാമ്പിലെത്തിയതെന്ന് ശരവണന്‍ അവകാശപ്പെട്ടു. എന്നാല്‍ റിസോര്‍ട്ടില്‍ നിന്ന് രക്ഷപെട്ടെന്ന വാര്‍ത്ത അണ്ണാഡിഎംകെ വൃത്തങ്ങള്‍ നിഷേധിച്ചു.

താന്‍ ഒരു എഞ്ചിനീയറാണ്. റിസോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കാനുള്ള മാര്‍ഗം ഞാന്‍ തന്നെയാണ് ആസൂത്രണം ചെയ്തത്. താന്‍ വെറും പൂച്ച മാത്രമാണ്. പല സിംഹങ്ങളും റിസോര്‍ട്ടിലുണ്ട്. അവരെല്ലാം ചേരി മാറാന്‍ ആഗ്രഹിക്കുന്നവരാണ്ശരവണന്‍ മാധ്യമങ്ങളോട് പറഞ്ഞു

കനത്ത കാവലിലാണ് എം.എല്‍.എമാര്‍ കഴിയുന്നത്. എല്ലാ എം.എല്‍.എമാരും പനീര്‍ശെല്‍വത്തിനൊപ്പം ചേരാന്‍ തയാറാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ശരവണന്‍ കൂടി ചേരി മാറിയതോടെ പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്ന എം.എല്‍.എമാരുടെ എണ്ണം എട്ടായി.

 
Other News in this category

 
 




 
Close Window