Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.78 INR  1 EURO=75.00 INR
ukmalayalampathram.com
Wed 26th Jul 2017
 
 
UK Special
  Add your Comment comment
ബ്രക്‌സിറ്റില്‍ തകര്‍ന്ന് റോള്‍സ് റോയ്‌സും
reporter

ലണ്ടന്‍: ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയിസ് കഴിഞ്ഞ വര്‍ഷം നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം. 2016ല്‍ 580 കോടി ഡോളറിന്റെ നഷ്ടമാണ് കമ്പനി നേരിട്ടത്. ബ്രക്‌സിറ്റ് തീരുമാനത്തെ തുടര്‍ന്ന് പൗണ്ട് തകര്‍ച്ച നേരിട്ടതും സര്‍ക്കാരിന് വന്‍ തുക പിഴയായി അടയ്‌ക്കേണ്ടിവന്നതുമാണ് കമ്പനിയെ വന്‍ തകര്‍ച്ചയിലേക്കു നയിച്ചത്. 

2015ല്‍ 105 ദശലക്ഷം ഡോളര്‍ നേട്ടമുണ്ടാക്കിയ ശേഷമാണ് തൊട്ടടുത്ത വര്‍ഷം വന്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തിയത്. സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം മറികടക്കാന്‍ എഴുതിത്തള്ളിയ പണവും പിഴയിനത്തില്‍ സര്‍ക്കാരിലേക്ക് ഒടുക്കേണ്ടതുമായ 671 കോടി രൂപയും കഴിഞ്ഞവര്‍ഷത്തെ നഷ്ടത്തില്‍ ഉള്‍പ്പെടും. ഈ നഷ്ടം തങ്ങളുടെ ബിസിനസിനെ ബാധിക്കില്ലെന്നും ഈ കണക്കുകള്‍ സാമ്പത്തിക ക്രമീകരണങ്ങളുടെ ഭാഗം മാത്രമാണെന്നും റോള്‍സ് റോയ്‌സ് സിഇഒ വാരന്‍ ഈസ്റ്റ് പ്രതികരിച്ചു.

എയര്‍ബസുകള്‍ക്കും ബോയിംഗ് വിമാനങ്ങള്‍ക്കും എന്‍ജിനുകള്‍ നിര്‍മിച്ചുനല്‍കുന്നത് റോള്‍സ് റോയിസാണ്. ഹെന്റി റോയ്‌സ് 1884ല്‍ തുടക്കമിട്ട കമ്പനി ഇന്ന് ആഡംബര കാര്‍ വിപണിയില്‍ മുന്‍പന്തിയിലാണ്.

 
Other News in this category

 
 




 
Close Window