Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.54 INR  1 EURO=70.76 INR
ukmalayalampathram.com
Fri 24th Mar 2017
 
 
UK Special
  Add your Comment comment
ഈ ചെറിയ തെറ്റിനാണ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ പിഴയൊടുക്കുന്നത്
reporter

ലണ്ടന്‍: യുകെയില്‍ വാഹനമോടിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ പിഴയൊടുക്കുന്നത് നിസാര കുറ്റത്തിനാണ്. ടയറില്‍ കാറ്റ് കുറവ്, മോശം ടയര്‍ എന്നിവയ്ക്കാണ് നാലിലൊരാള്‍ വീതം പിഴ നല്‍കേണ്ടി വരുന്നത്. കഴിഞ്ഞ വര്‍ഷം 9000 ഡ്രൈവര്‍മാരാണ് ഇത്തരത്തില്‍ പിഴയൊടുക്കിയത്. ഏകദേശം 32,000 പെനാല്‍റ്റി പോയിന്റാണ് ഇവര്‍ക്ക് ലഭിച്ചത്. മോശം ടയറുമായി വാഹനമോടിച്ചാല്‍ ഓരോ ടയറിനും മൂന്നു പെനാല്‍റ്റി പോയിന്റും 2500 പൗണ്ട് പിഴയുമാണ് ചുമത്തുന്നത്. ശരാശരി ഒരു ഡ്രൈവര്‍മാര്‍ 2700 പൗണ്ട് വീതം പിഴ ചുമത്തുന്നുവെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും മോശം ടയറിന്റെ പേരില്‍ തന്നെയാണ്. 2016 ല്‍ 27 മില്യണ്‍ പൗണ്ടാണ് പിഴയായി മോട്ടര്‍വാഹന വകുപ്പിന് ലഭിച്ചത്. 2.5 മില്യണ്‍ ഡ്രൈവര്‍മാരാണ് പിഴയൊടുക്കിയത്. 

40 ശതമാനം പേര്‍ക്ക് വാഹനമോടിക്കാന്‍ നിരോധനവും ഏര്‍പ്പെടുത്തി. യുകെയില്‍ വാഹനമോടിക്കുന്ന ഭൂരിഭാഗം പേരും വാഹനത്തിന്റെ ടയര്‍ പരിശോധിക്കാറില്ലെന്ന് ഉദ്യോഗസ്ഥര്‍. ആവശ്യത്തിന് കാറ്റ് ഉണ്ടോയെന്ന് പോലും നോക്കാത്തവര്‍ ഉണ്ട്. ടയര്‍ മാറിയാല്‍ പോക്കറ്റ് കാലിയാകുമെന്ന ഭയമാണ് ചിലരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതില്‍ ടയറുകളുടെ പങ്കാളിത്തം വളരെ വലുതാണെന്ന് വിദഗ്ധര്‍. പലപ്പോഴും ബ്രേക്ക് പിടിച്ചാലും മോശം ടയറുകള്‍ മൂലം വാഹനം റോഡില്‍ നിന്ന് തെന്നിമാറാന്‍ ഇടയാക്കുമെന്നും ഇവര്‍ പറയുന്നു.

 
Other News in this category

 
 




 
Close Window