Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.54 INR  1 EURO=70.64 INR
ukmalayalampathram.com
Sun 26th Mar 2017
 
 
സിനിമ
  Add your Comment comment
ജോമോന്റെ തിയെറ്റര്‍ കളക്ഷന്‍ 30 കോടി പിന്നിട്ടു
reporter
ഫെബ്രുവരി 19ന് തീയേറ്ററുകളിലെത്തിയ ജോമോന്റെ സുവിശേഷങ്ങളും 30 കോടി പിന്നിട്ടിരിക്കുകയാണ്. 26 ദിവസംകൊണ്ടാണ് ചിത്രത്തിന്റെ നേട്ടം. ഗള്‍ഫടക്കമുള്ള വിദേശവിപണികള്‍ ചേര്‍ത്തുള്ള കളക്ഷനാണിത്. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ ദുല്‍ഖര്‍ ആദ്യമായി നായകനാവുന്ന ചിത്രമാണ് 'ജോമോന്റെ സുവിശേഷങ്ങള്‍'. ഡോ: ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കിയ ചിത്രത്തില്‍ അള്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിലൂടെ മേരിയായി എത്തിയ അനുപമ പരമേശ്വരന്‍ നായികയാവുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ സോളോ നായകനാവുന്ന ഒരു ചിത്രം 30 കോടി പിന്നിടുന്നത് ഇത് രണ്ടാം തവണയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ചാര്‍ലിയാണ് നേരത്തേ 30 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ദുല്‍ഖര്‍ ചിത്രം. ദുല്‍ഖറിനൊപ്പം ഫഹദ് ഫാസിലും നിവിന്‍ പോളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് 52 കോടി നേടിയിരുന്നു.
 
Other News in this category

 
 




 
Close Window