Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.25 INR  1 EURO=69.85 INR
ukmalayalampathram.com
Wed 26th Apr 2017
 
 
UK Special
  Add your Comment comment
എആന്റ്ഇ യൂണിറ്റിന്റെ അവസ്ഥ ദയനീയം
reporter
ജീവനക്കാരുടെ കുറവും രോഗികളുടെ വര്‍ധനവും മൂലം ശ്വാസം മുട്ടുകയാണ് എന്‍എച്ച്എസ്. എന്തിനും ഏതിനും ഓടിനടക്കാന്‍ നഴ്‌സുമാര്‍ മാത്രമാണ് ഉള്ളത്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളെ അനുസ്മരിപ്പിക്കും വിധമാണ് എആന്റ്ഇ യൂണിന്റെ അവസ്ഥ. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലുകളില്‍ ഒന്നായ ലങ്കാഷയര്‍ റോയല്‍ ബ്ലാക്ക്‌ബേണ്‍ ആശുപത്രിയിലെ ആക്‌സിഡന്റ് & എമര്‍ജന്‍സി യൂണിറ്റു തിരക്കുമൂലം രോഗികളെ നിലതിരുത്തേണ്ട അവസ്ഥയിലെത്തി.

കഴിഞ്ഞ ആഴ്ച ഒരേസമയം ഗുരുതരാവസ്ഥയിലുള്ള 95 രോഗികളാണ് ചികിത്സയ്ക്കായി ഇവിടെ കാത്തുനിന്നത്. ഇവിടെ ആകെയുള്ളത് 33 കിടക്കകളും. അമ്മമാര്‍ കുഞ്ഞുങ്ങളുമായി നിലത്തിരുന്നപ്പോള്‍ പ്രായമായവര്‍ ട്രോളികളിലും, വീല്‍ചെയറുകളിലുമായി കാത്തുകിടന്നു. ഒടുക്കം ഇടനാഴികള്‍ക്ക് മാത്രമായി നഴ്‌സുമാരെ നിയോഗിക്കുകയായിരുന്നു. കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ അവസ്ഥയാണ് ബിബിസി കവര്‍ ചെയ്തത്.
സ്ഥലമില്ലാതെ രോഗികളെ വീട്ടിലേക്ക് നേരത്തെ തിരിച്ചയയ്‌ക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത ഷോര്‍ലി ഹോസ്പിറ്റല്‍ എ&ഇ അടിയന്തര കെയര്‍ സെന്ററായി തരംതാഴ്ത്തിയതോടെയാണ് റോയല്‍ ബ്ലാക്ക്‌ബേണിലേക്ക് രോഗികളുടെ ഒഴുക്ക് വര്‍ദ്ധിച്ചത്. ആറും, ഏഴും മണിക്കൂര്‍ രോഗികളെ ഇടനാഴികളില്‍ നിര്‍ത്തേണ്ട അപകടകരമായ അവസ്ഥയാണ് ഉള്ളത്.
 
Other News in this category

 
 




 
Close Window