Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.02 INR  1 EURO=72.56 INR
ukmalayalampathram.com
Wed 24th May 2017
 
 
UK Special
  Add your Comment comment
ബുഫേ പാര്‍ട്ടിയില്‍ പങ്കെടുത്ത് എയര്‍ ഇന്ത്യയിലെ ജോലിക്കാര്‍ ഭക്ഷണം പൊതിഞ്ഞു കൊണ്ടു പോവുകയാണെന്ന് പരാതി
reporter
എയര്‍ ഇന്ത്യാ ജീവനക്കാര്‍ ഹോട്ടലിലെ ബുഫേ ഭക്ഷണം പൊതിഞ്ഞു പുറത്തേക്ക് കൊണ്ടു പോകുന്നു എന്ന പരാതിയുമായി ലണ്ടനിലെ ഹോട്ടല്‍. റസ്‌റ്റോറന്റില്‍ ലഭിക്കുന്ന സൗജന്യ ഭക്ഷണം ജീവനക്കാര്‍ പൊതിഞ്ഞ് പുറത്തു കൊണ്ടുപോവുകയാണ്. പരാതിയെത്തുടര്‍ന്ന് ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കി.
ബുഫേ എന്നത് എടുത്ത് കൊണ്ട് വരാനുള്ളതല്ല എന്ന മുന്നറിയിപ്പാണ് ഇന്‍ ഫ്‌ളൈറ്റ് സര്‍വീസ് ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് മാനേജര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജീവനക്കാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. കുറച്ച് പേര്‍ മാത്രമായിരിക്കും ഇത്തരം മോശം കാര്യങ്ങള്‍ ചെയ്യുന്നത്. എങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും കത്ത് നല്‍കുകയാണെന്നും മാനേജ്‌മെന്റ് പറയുന്നു.
എന്നാല്‍ ഇതല്ല വസ്തുത എന്ന് ജീവനക്കാര്‍ പറയുന്നു. എല്ലാ ദിവസവും രാവിലെ 6.30 അല്ലെങ്കില്‍ 7.30 സമയങ്ങളിലാണ് ഞങ്ങള്‍ ലണ്ടനില്‍ ഇറങ്ങുന്നത്. 1415 മണിക്കൂര്‍ നീണ്ട യാത്ര ആയതിനാല്‍ എല്ലാവരും ക്ഷീണിതരായിരിക്കും. രണ്ട് ദിവസം ലഭിച്ചിരുന്ന വിശ്രമം ഇപ്പോള്‍ വെറും 26 മണിക്കൂര്‍ മാത്രമേയുള്ളു. അതുകൊണ്ട് തന്നെ അടുത്ത യാത്രയ്ക്ക് മുമ്പ് വിശ്രമിക്കാനാകും കൂടുതല്‍ പേരും ശ്രമിക്കുക. ഇതിനിടയില്‍ പിന്നീട് കഴിക്കാനായി ഭക്ഷണം എടുത്ത് വെക്കുന്നവരുണ്ട്. വളരെ കുറച്ച് പേര്‍ മാത്രമേ ഇങ്ങനെ ചെയ്യാറുള്ളുഎയര്‍ ഇന്ത്യയിലെ ഉയര്‍ന്ന ജീവനക്കാരന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window