Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.02 INR  1 EURO=72.56 INR
ukmalayalampathram.com
Wed 24th May 2017
 
 
UK Special
  Add your Comment comment
ബ്രക്‌സിറ്റ് നടപ്പാക്കാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ കോമണ്‍സ് പാസാക്കി
reporter
ബ്രക്‌സിറ്റ് നടപ്പാക്കാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ കോമണ്‍സ് പാസാക്കി.
122 നെതിരെ 494 വോട്ടു ബില്ലിന് അനുകൂലമായി ലഭിച്ചു. ഇനി പ്രഭു സഭയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ബില്‍ രാജ്ഞിയുടെ അംഗീകാരത്തോടെ നിയമമാകും. പ്രഭുസഭ അംഗീകരിച്ചാല്‍ ബ്രക്‌സിറ്റ് ബില്‍ മാര്‍ച്ച് 7ന് തന്നെ നിയമമാകും.
ബില്ലിന് അനുകൂലമായി ലേബര്‍ എംപിമാരും ചേര്‍ന്നതോടെ ഷാഡോ ക്യാബിനറ്റില്‍ നിന്ന് ഷാഡോ ബിസിനസ് സെക്രട്ടറി ക്ളൈവ് ലൂയിസ് ഒഴിഞ്ഞു. പ്രതിപക്ഷത്തിന്റെ ഭേദഗതികളൊക്കെ തള്ളിയാണ്‌ പാര്‍ലമെന്റില്‍ ബില്‍ ചര്‍ച്ച പൊടിപൊടിച്ചത്. ലേബര്‍ പാര്‍ട്ടിയിലെ എതിര്‍പ്പ് കുറഞ്ഞതാണ് പിന്നീട് കണ്ടത്. കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച ലേബര്‍ എംപി ഡയാന്‍ ആബട്ട് പോലും അന്തിമഘട്ടത്തില്‍ ബില്ലിനെ പിന്തുണച്ചു.
രണ്ടു ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ വോട്ടിനിട്ടത്. ബ്രെക്‌സിറ്റ് അനുമതി തേടി 143 വാക്കുകള്‍ മാത്രമുള്ള ബില്ലാണ് ഭരണപക്ഷം അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ അനുമതി കൂടാതെ ബ്രക്‌സിറ്റ് നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്.
പാര്‍ലമെന്റ് അംഗീകാരം ലഭിച്ചതോടെ ബ്രക്‌സിറ്റ് നടപടിയുമായി തെരേസ മേ യ്ക്ക് മുന്നോട്ടുപോകാം. നൂറിലധികം എപിമാര്‍ ബില്ലിന് ഭീഷണിയുമായി രംഗത്തുണ്ടായിരുന്നതിനാല്‍ സര്‍ക്കാരിന് ആശങ്കകളുണ്ടായിരുന്നു. ബില്ലിന് ഭീഷണി ഉണ്ടായാല്‍ അത് തെരേസയുടെ രാഷ്ട്രീയ ഭാവിക്കു തന്നെ ഭീഷണിയായേനെ. ആര്‍ട്ടിക്കിള്‍ 50ന്റെ പേരില്‍ ലേബര്‍ നേതാവ് ജെറമികോര്‍ബിന്റെ വാക്ക് ലംഘിച്ചത് 52 എംപിമാരാണ്
ആദ്യ ഘട്ട വോട്ടിംഗിന് നിമിഷങ്ങള്‍ക്ക് മുന്‍പ് കോര്‍ബിന്റെ വിപ്പ് ലംഘിച്ച് ബില്ലിന് എതിരായി വോട്ട് രേഖപ്പെടുത്താന്‍ രണ്ട് എംപിമാര്‍ ഫ്രണ്ട്‌ബെഞ്ച് ഉപേക്ഷിച്ചിരുന്നു. ടോറി നിരയില്‍ നിന്നും ഒരു എംപി മാത്രമാണ് കാലുമാറിയത്. കെന്‍ ക്ലാര്‍ക്കാണ് മറുകണ്ടം ചാടിയത്. ഹിതപരിശോധനയ്‌ക്കൊടുവില്‍ എത്തിയ ജനവിധി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ വ്യക്തമാക്കി. യൂറോപ്പ് ആകാംക്ഷയോടെയാണ് വോട്ടിങ് ഫലം കാത്തിരുന്നത്.
ആര്‍ട്ടിക്കിള്‍ 50 അനുസരിച്ചാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുവരാനുള്ള നടപടികള്‍ക്കായി പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചത്. മാര്‍ച്ച് 31 നു മുമ്പ് ഇത് ആരംഭിക്കുമെന്നും മേ പ്രഖ്യാപിച്ചിരുന്നു.
 
Other News in this category

 
 




 
Close Window