Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.47 INR  1 EURO=77.02 INR
ukmalayalampathram.com
Thu 19th Oct 2017
 
 
UK Special
  Add your Comment comment
രാജ്ഞിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ ഒഴിവ്: ശമ്പളം 30,000 പൗണ്ട്
reporter
ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം സിംഹാസനത്തില്‍ ഇരുന്നതിന്റെ റെക്കോഡ് സ്വന്തം പേരിലുള്ള എലിസബത്ത് രാജ്ഞിയുടെ ട്വിറ്റര്‍ അക്കൗണ്ട് പ്രസിദ്ധമാണ്. 2.77 മില്യണ്‍ ആരാധകരാണ് ട്വിറ്ററില്‍ രാജ്ഞിയെ പിന്തുടരുന്നത്. അങ്ങനെയുള്ള ട്വിറ്റര്‍ അക്കൗണ്ട് സജീവമാക്കി നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. അതിനായി ആളെ ആവശ്യമുണ്ടെന്നു പരസ്യം നല്‍കിയിരിക്കുകയാണ്. രാജ്ഞിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാര്‍ഷിക ശമ്പളമായി 30,000 പൗണ്ടാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിനുപുറമേ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. തസ്തികയുടെ പേര് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ എന്നാണ്.

സോഷ്യല്‍ മീഡിയയിലൂടെയുള്ള രാജ്ഞിയുടെ ഇടപെടലുകള്‍ സജീവമാക്കുക, മറ്റുള്ളവരുടെ സംശയങ്ങള്‍ക്കും കുറിപ്പുകള്‍ക്കും മറുപടി നല്‍കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്തമായിരിക്കും ഓഫീസര്‍ക്കുള്ളത്. കൂടാതെ രാജ്ഞിക്ക് ഫേസ് ബുക്കിലും യുട്യൂബിലുമുള്ള അക്കൗണ്ടുകളുടെ ചുമതലയും പുതുതായി നിയമിക്കപ്പെടുന്ന ഓഫീസര്‍ക്കായിരിക്കും.

രാജ്ഞിയുടെ ദൈനംദിന പരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങളും നല്‍കേണ്ടിവരും. സ്വദേശ, വിദേശ സന്ദര്‍ശനങ്ങള്‍, അവാര്‍ഡ്ദാന ചടങ്ങുകള്‍, മറ്റ് രാജകീയ പരിപാടികള്‍ തുടങ്ങി രാജ്ഞിയുടെ സാന്നിധ്യമുള്ള ചടങ്ങുകളെക്കുറിച്ചുള്ള കുറിപ്പുകളും അതത് സമയങ്ങളില്‍ നല്‍കേണ്ടിവരുമെന്നും പരസ്യത്തിലുണ്ട്. സര്‍വകലാശാലാ വിദ്യാഭ്യാസമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. സോഷ്യല്‍ മീഡിയയോട് ആഭിമുഖ്യമുള്ളവരും ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി തുടങ്ങിയവയില്‍ അടിസ്ഥാന വിവരമുള്ളത് അഭിലക്ഷണീയം.
 
Other News in this category

 
 




 
Close Window