Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.98 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
ബിസിനസ്‌
  Add your Comment comment
നോട്ട് അസാധുവാക്കിയപ്പോള്‍ വില്‍പ്പന കുറഞ്ഞെന്ന് കോള്‍ഗേറ്റിനും കൊക്കക്കോളയ്ക്കും പരാതി
reporter
കൊക്കകോള, ജിഎസ്‌കെ, യൂണിലിവര്‍, കോള്‍ഗേറ്റ് എന്നിവരുള്‍പ്പെടെയുള്ള ആഗോള ഭീമന്‍മാരുടെ വില്‍പനയിലും ലാഭത്തിലും ഇടിവ് സംഭവിച്ചതായി സിഇഒമാര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയില്‍ വില്‍പന പഴയപടിയാകാന്‍ സമയമെടുക്കുമെന്നാണ് ബഹുരാഷ്ട്രകമ്പനികളുടെ കണക്കുകൂട്ടല്‍.
2.2 ലക്ഷം കോടിയോളം മൂല്യമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുള്ളത്. ചൈനയേക്കാള്‍ വേഗത്തില്‍ വളരുന്ന ഇന്ത്യയിലേക്ക് പരമാവധി ശ്രദ്ധയാണ് ബഹുരാഷ്ട്രകമ്പനികള്‍ നല്‍കുന്നത്. ഹൃസ്വകാലാടിസ്ഥാനത്തില്‍ നഷ്ടമുണ്ടാക്കിയെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോട്ട് അസാധുവാക്കല്‍ ഗുണം ചെയ്യുമെന്ന് ജിഎസ്‌കെ കമ്പനി സിഇഒ ആന്‍ഡ്രു വിറ്റി പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ വര്‍ഷാവസാനത്തോടെ ഞങ്ങളെ രൂക്ഷമായി ബാധിച്ചു. ഇത് മറി കടക്കാനായി രണ്ടു മാസങ്ങല്‍ കൂടി വേണ്ടി വരും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ നീക്കം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. പക്ഷെ ഹൃസ്വകാലാടിസ്ഥാനത്തില്‍ തടസ്സമായി മാറി. ഞങ്ങള്‍ ആ പ്രഭാവം അനുഭവിച്ചറിഞ്ഞു.

ഹോര്‍ളിക്‌സ് പോലെയുള്ള ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ വന്‍ കുറവുണ്ടായി. കുറഞ്ഞ വരുമാനമുള്ള ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡും ഇല്ലാത്തവരില്‍ മിക്കവരും ഉല്‍പന്നം വാങ്ങാതായി. നോട്ട് അസാധുവാക്കല്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറച്ചതായും ആന്‍ഡ്രുവിറ്റി പറഞ്ഞു.
ഡിസംബര്‍ ആയതോടെ പാദവാര്‍ഷിക വില്‍പനയില്‍ ഒരു ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെ കുറവ് വന്നു. കറന്‍സികള്‍ അസാധുവാക്കുന്നതിന് മുന്‍പ് 98 ശതമാനം ഇടപാടുകളും നോട്ടുകള്‍ മുഖേനയായിരുന്നു.
 
Other News in this category

 
 




 
Close Window