Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.55 INR  1 EURO=72.14 INR
ukmalayalampathram.com
Sat 27th May 2017
 
 
ബിസിനസ്‌
  Add your Comment comment
സുകൃതക്ഷയം; അല്ലാതെന്തു പറയാന്‍: അംബാസഡര്‍ കാര്‍ കമ്പനി വിറ്റു, 80 കോടി രൂപയ്ക്ക്
reporter
80 കോടി രൂപക്കാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അംബാസിഡറിനെ പ്യുഷോക്ക് കൈമാറി. പ്യുഷോ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാറിന് അംബാസിഡര്‍ എന്ന പേരുപയോഗിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.
60 വര്‍ഷത്തോളം ഇന്ത്യന്‍ നിരത്തുകളെ അടക്കിവാണ അംബാസിഡര്‍ കാറുകളുടെ നിര്‍മ്മാണം 2014 മെയ്യിലാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് നിര്‍ത്തിയത്. വില്‍പന വന്‍തോതില്‍ കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു തീരുമാനം. മാരുതിയുടെ വരവോടെയാണ് അംബാസിഡര്‍ കാറുകളുടെ പ്രതാപം മങ്ങി തുടങ്ങിയത്. തൊണ്ണൂറുകളോടെ ഇന്ത്യന്‍ കാര്‍ വിപണിയിലേക്ക് വിദേശ കാറുകള്‍ കൂടി വന്നതോടെ അംബാസിഡര്‍ കാറുകള്‍ക്ക് ആവശ്യക്കാരില്ലാതെയായി.
ഇന്ത്യന്‍ അധികാര കേന്ദ്രത്തിന്റെ പ്രതീകമായാണ് അംബാസിഡറിനെ ഒരുകാലത്ത് ജനങ്ങള്‍ കണ്ടത്. സാധാരണക്കാര്‍ മുതല്‍ രാഷ്ട്രപതി വരെ സഞ്ചരിച്ച് അംബാസിഡര്‍, മുന്‍ നിര കാറുകളോട് മത്സരിക്കാനാകാതെയാണ് നിരത്തുകളില്‍ നിന്നും വിടപറഞ്ഞത്. അടുത്തകാലം വരെ കേരളത്തിലെ ടാക്‌സി ഡ്രൈവര്‍മാരുടെ ഇഷ്ടവാഹനമായിരുന്നു അംബാസിഡര്‍.
700 കോടി രൂപ മുതല്‍ മുടക്കില്‍ തമിഴ്‌നാട്ടില്‍ വാഹന നിര്‍മ്മാണ് യുണിറ്റ് നിര്‍മ്മിക്കാനുള്ള കരാറില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ മാതൃകമ്പനിയായ സികെ ബിര്‍ള കമ്പനിയും പിഎസ്എ ഗ്രൂപ്പും തമ്മില്‍ ഒപ്പുവെച്ചിരുന്നു. വര്‍ഷത്തില്‍ ഒരുലക്ഷം കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുളളതാകും പ്ലാന്റ്.
 
Other News in this category

 
 




 
Close Window