Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.25 INR  1 EURO=69.85 INR
ukmalayalampathram.com
Wed 26th Apr 2017
 
 
UK Special
  Add your Comment comment
ജയില്‍ വച്ചൊരു വിവാഹാഭ്യര്‍ഥന, പറഞ്ഞത് ക്രിമിനല്‍, ചോദിച്ചത് നടിയോട്
reporter

ലണ്ടന്‍: വാലന്റൈന്‍സ് ദിനത്തില്‍ വളരെ രസകരമായൊരു വിവാഹാഭ്യര്‍ഥനയ്ക്കാണ് ലണ്ടന്‍ നഗരം സാക്ഷ്യം വഹിച്ചത്. രാജ്യത്തെ ഏറ്റവും അപകടകാരിയായ കുറ്റവാളിയെന്ന് വിശേഷിക്കപ്പെടുന്ന ചാള്‍സ് ബ്രോസ്‌നന്‍ തന്റെ കാമുകിയും നടിയുമായ പൗള വില്യംസണിനോട് ജയില്‍വച്ച് വിവാഹാഭ്യര്‍ത്ഥന നടത്തി. മുപ്പത്തിയാറുകാരിയായ പൗളയ്ക്ക് ഒരു മോതിരം അയച്ചുകൊടുത്തശേഷം ഫോണില്‍ വിവാഹാഭ്യര്‍ത്ഥന നടത്താനായിരുന്നു ബ്രോസ്‌നന്‍ ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ പ്രണയദിനത്തില്‍ പൗള ജയില്‍ സന്ദര്‍ശിക്കാനെത്തി. ഒരു കാല്‍ മുട്ടില്‍നിന്ന് ബ്രോസ്‌നന്‍ വിവാഹഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. തങ്ങള്‍ അഗാധ പ്രണയത്തിലാണെന്നും പെര്‍ഫകട് മാച്ചാണെന്നുമാണ് പുരുഷന്മാരോടും സ്ത്രീകളോടും ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്ന പൗള പറയുന്നത്. 

പൊതുജനങ്ങള്‍ക്കിടെ ബ്രോസ്‌നന്റെ ഇമേജ് വളരെ മോശമാണെന്നകാര്യം തനിക്ക് ബോധ്യമുണ്ടെന്നും പൗള പറഞ്ഞു. പക്ഷേ യഥാര്‍ത്ഥത്തില്‍ അദ്ദേഹം വളരെ വ്യത്യസ്തനാണ്. കഴിഞ്ഞകാലത്തില്‍നിന്ന് മോചനം നേടാന്‍ ബ്രോസ്‌നന്‍ വളരെ പരിശ്രമിക്കുന്നുണ്ട്. നിരവധി പുരുഷന്മാരുമായു സ്ത്രീകളുമായും താന്‍ ബന്ധം പുലര്‍ത്തിയിട്ടുണ്ട്. അവരാരും തന്റെ കാമുകന്‍ ബ്രോസ്‌നനൊപ്പം വരില്ല. അദ്ദേഹം കുറച്ച് കിറുക്കനാണ്. എനിക്കും കിറുക്കിന് കുറവില്ല. അതു കൊണ്ടുതന്നെ ഇത് പെര്‍ഫക്ട് മാച്ചാണെന്നാണ് പൗള പറയുന്നത്. 

ആയുധം ഉപയോഗിച്ചുള്ള കൊള്ളയ്ക്കും മര്‍ദനത്തിനു കുപ്രസിദ്ധനായ അറുപത്തിനാലുകാരനായ ബ്രോസ്‌നന്‍ വേക്ഫീല്‍ഡിലെ കഴിഞ്ഞ 41 വര്‍ഷമായി തടവിലാണ്. തടവറ പ്രണയത്തന് ഒരു തടസമായി ബ്രോസ്‌നന്‍ കണ്ടില്ല. ഏകാന്ത തടവില്‍ കഴിയുന്ന ബ്രോസ്‌നന്‍ കഴിഞ്ഞ അഞ്ചു മാസമായി പൗളയുമായി പ്രണയത്തിലാണ്. ജയില്‍നിന്ന് ഫോണ്‍വഴിയാണ് ബന്ധം പുലര്‍ത്തിയിരുന്നത്.

 
Other News in this category

 
 




 
Close Window