Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.00 INR  1 EURO=70.33 INR
ukmalayalampathram.com
Sun 26th Feb 2017
 
 
UK Special
  Add your Comment comment
മലയാളി സമൂഹവുമായി ഇന്ന് സംവദിക്കും, യൂസഫ് അലിയും പങ്കാളിയാകും
reporter

ലണ്ടന്‍: മലയാളി സമൂഹവുമായി സംവദിക്കാന്‍ ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വിളിച്ച വിവിധ മത- സാമൂഹിക- സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെ യോഗം ഇന്ന് നടക്കും. ലണ്ടനിലെ അള്‍ഡ്വിച്ചിലുള്ള ഹൈക്കമ്മിഷന്‍ ആസ്ഥാനത്ത് (ഇന്ത്യാ ഹൌസ്) വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന യോഗത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യുസഫലിയും ലണ്ടനില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന ഈസ്റ്റ് ഹാമിനെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റംഗം സ്റ്റീഫന്‍ ടിമ്മും സംബന്ധിക്കും. ഈസ്റ്റ് ഇന്ത്യാ കമ്പനി ഉള്‍പ്പെടെയുള്ള നിരവധി ബിസിനസ് സംരംഭങ്ങളില്‍ വന്‍ നിക്ഷേപമിറക്കി ബ്രിട്ടണിലെ ബിസിനസ് ലോകത്ത് സജീവ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ സാന്നിധ്യം യോഗത്തിന് ഊര്‍ജം പകരും. 

ഹൈക്കമ്മിഷനിലെ കോ- ഓര്‍ഡിനേഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഇന്നത്തെ പ്രത്യേക ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, സംഘടനാ പ്രതിനിധികള്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, ഭക്തസംഘടനാ പ്രവര്‍ത്തകര്‍, സ്‌പോട്‌സ് ക്ലബ്ബ് ഭാരവാഹികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, കൗണ്‍സിലര്‍മാര്‍, വ്യവസായ പ്രമുഖര്‍, വ്യാപാര-വാണിജ്യമേഖലയുടെ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിവിധ തൊഴില്‍ രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പ്രഫഷണലുകള്‍ എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുക്കും. മലയാളി സമൂഹത്തെ അടുത്തറിയാനും പരിചയപ്പെടാനും ആവശ്യങ്ങളും പരാതികളും നേരിട്ടറിയാനും ഹൈക്കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ ആരായാനുമാണ് ഇത്തരത്തിലൊരു യോഗം സംഘടിപ്പിക്കുന്നത്. ഹൈക്കമ്മിഷണര്‍ വൈ.കെ.സിന്‍ഹ, കോ-ഓര്‍ഡിനേഷന്‍ വിഭാഗം മേധാവി ടി.അജുംഗ്‌ള ജാമിര്‍ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തെ അഭിസംബോധന ചെയ്യും.

മലയാളിയായ രഞ്ജന്‍ മത്തായി ഹൈക്കമ്മിഷണറായിരുന്നപ്പോഴാണ് ആദ്യമായി കേരളത്തില്‍നിന്നള്ളവര്‍ക്കായി ഇത്തരത്തിലൊരു യോഗം സംഘടിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് മലയാളി സമൂഹത്തിന്റെ പ്രത്യേക യോഗം. പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ കഴിഞ്ഞാല്‍ ബ്രിട്ടണില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാര്‍ മലയാളികളാണ്. 1.60 ലക്ഷം മലയാളികള്‍ ബ്രിട്ടണില്‍ പ്രവാസികളായുണ്ട്.

 
Other News in this category

 
 




 
Close Window