Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.00 INR  1 EURO=70.33 INR
ukmalayalampathram.com
Sun 26th Feb 2017
 
 
UK Special
  Add your Comment comment
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇ-വിസ ഉപയോഗിച്ച് എത്തിയത് യുകെക്കാര്‍
reporter

ലണ്ടന്‍: 2016 ല്‍ ഇ-വിസ ഉപയോഗിച്ചു തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ എത്തിയവരില്‍ ഭൂരിഭാഗവും യുകെ പൗരന്മാര്‍. അരലക്ഷത്തിലേറെ വിദേശ വിനോദസഞ്ചാരികളാണ് ആകെ ഈ സംവിധാനം ഉപയോഗിച്ച് കേരളത്തില്‍ എത്തിയത്. ഇതില്‍ തന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് യുകെ പൗരന്മാര്‍. എത്തിയവരില്‍ 26.92 ശതമാനമാണ് യുകെ പൗരന്മാരുടെ പങ്കാളിത്തം. 11.99 ശതമാനവുമായി യുഎസ്, എട്ടു ശതമാനവുമായി ജര്‍മനി എന്നിവ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഫ്രാന്‍സ് (6.09%), ഓസ്ട്രേലിയ (5.37%), യുഎഇ (5.02%) എന്നീ രാജ്യക്കാരാണു തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഡിസംബറിലായിരുന്നു ഇ-വീസ സൗകര്യം പ്രയോജനപ്പെടുത്തിയവരില്‍ ഏറെയും. കുറവ് ജൂണിലും.

ഈ വിമാനത്താവളങ്ങളില്‍ 2015ല്‍ 71 രാജ്യങ്ങളില്‍നിന്നായി 25,395 വിദേശ സഞ്ചാരികളാണ് എത്തിയിരുന്നത്. 2016ല്‍ ഇ-വിസ അനുവദിച്ചിരുന്ന രാജ്യങ്ങളുടെ എണ്ണം 125 ആക്കി വര്‍ധിപ്പിച്ചപ്പോള്‍ വിനോദസഞ്ചാരികളുടെ എണ്ണം 57,140 ആയി ഉയരുകയായിരുന്നു. 2015നെ അപേക്ഷിച്ച് 2016ല്‍ ഇ-വീസ പ്രയോജനപ്പെടുത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 125% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇ-വീസ സൗകര്യമുപയോഗിച്ചു തിരുവനന്തപുരം വിമാനത്താവളത്തില്‍ 91 രാജ്യങ്ങളില്‍നിന്നായി 16,848 പേരും കൊച്ചി വിമാനത്താവളത്തില്‍ 110 രാജ്യങ്ങളില്‍ നിന്നായി 40,292 പേരും എത്തിയിരുന്നു.

ഇ-വിസയുടെ സൗകര്യങ്ങള്‍ സംബന്ധിച്ചു കൂടുതല്‍ രാജ്യങ്ങളില്‍ പ്രചാരണ പരിപാടികള്‍ നടത്താന്‍ കേരള ടൂറിസം പദ്ധതിയിടുന്നതായി കേരള ടൂറിസം ഡയറക്ടര്‍ യു.വി. ജോസ് പറഞ്ഞു. ഇതു കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആകര്‍ഷിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 

 
Other News in this category

 
 




 
Close Window