Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.40 INR  1 EURO=77.23 INR
ukmalayalampathram.com
Sun 24th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സമ്പത്ത് എം.പി.യെ കള്ളന്മാര്‍ അടിച്ചുമാറ്റി
reporter

ന്യൂഡല്‍ഹി: വീണ്ടും മോഷണത്തിന്റെ ഇരയായി എം. സമ്പത്ത് എം.പി. ചൊവ്വാഴ്ച പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു സമീപം ജെ.എന്‍.യു. സമരത്തില്‍ പങ്കെടുക്കവേ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടു. ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയനും ജെ.എന്‍.യു. ടീച്ചേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രസംഗിക്കാന്‍ പോയതായിരുന്നു എം.പി. 

വൈകീട്ട് നാലേമുക്കാലിനും അഞ്ചരയ്ക്കുമിടയിലായിരുന്നു പ്രസംഗം. അതു കഴിഞ്ഞശേഷം പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ കാണാനുണ്ടായിരുന്നില്ല. ഉടന്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സാംസങ് ജെഏഴ് മൊബൈല്‍ ഫോണാണ് പോക്കറ്റടിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

സമ്പത്ത് താമസിക്കുന്ന അശോക റോഡ് 44ാം നമ്പറിലെ വസതിയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ പലവട്ടം മോഷണമുണ്ടായി. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടത് ഇവിടെവെച്ചായിരുന്നു. 2015 ജൂലായിലായിരുന്നു സംഭവം. അതേവര്‍ഷം ദീപാവലിദിനത്തില്‍ സി.പി.എം. മുഖപത്രമായ പ്രജാശക്തിയുടെ ലേഖകന്‍ ജഗദീശര്‍ റാവുവിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മോഷ്ടിക്കപ്പെട്ടു. പിന്നീട്, 2016 ജനവരി 21ന് സമ്പത്തിന്റെ മുറിയിലെ ലാപ്‌ടോപ്പും മൊബൈലും മോഷ്ടിക്കാന്‍ ശ്രമമുണ്ടായി. ഏപ്രില്‍ 19ന് കള്ളന്‍ വീണ്ടുമെത്തിയെങ്കിലും സമ്പത്തിന്റെ സെക്രട്ടറി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

മോഷണക്കേസില്‍ കോടതിയില്‍ കേസു നടന്നുകൊണ്ടിരിക്കെയാണ് യാദൃച്ഛികമായി പാര്‍ലമെന്റ് പോലീസ് സ്റ്റേഷന്റെ മുന്‍വശത്തുവെച്ച് മൊബൈല്‍ ഫോണ്‍ പോക്കറ്റടിച്ച സംഭവം.

 
Other News in this category

 
 




 
Close Window